കാമുകിയെ ട്രോളി ബാഗില്‍ കയറ്റി ഹോസ്റ്റലിനകത്ത് കയറ്റാന്‍ ശ്രമം ' ഹോസ്റ്റല്‍ വാര്‍ഡന്‍ പൊക്കി ; വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കാമുകിയെ ട്രോളി ബാഗില്‍ കയറ്റി ഹോസ്റ്റലിനകത്ത് കയറ്റാന്‍ ശ്രമം  ' ഹോസ്റ്റല്‍ വാര്‍ഡന്‍ പൊക്കി ; വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
കാമുകിയെ ട്രോളി ബാഗില്‍ കയറ്റി ഹോസ്റ്റലിനകത്ത് കയറ്റാന്‍ ശ്രമം നടത്തിയ വിദ്യാര്‍ത്ഥിയെ കൈയ്യോടെ പിടികൂടി ഹോസ്റ്റല്‍ വാര്‍ഡന്‍. മണിപ്പാലിലെ ഒരു എഞ്ചിനീയറിംങ്ങ് കോളേജിലാണ് അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. രണ്ടുപേരെയും പിടികൂടിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വിദ്യാര്‍ത്ഥി എത്തിയത്. എന്നാല്‍, സംഭവത്തില്‍ അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാര്‍ത്ഥി ആദ്യം പറഞ്ഞത്. ആ വാക്കുകളില്‍ തൃപ്തി വരാതെ കെയര്‍ടെയ്ക്കര്‍ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെട്ടു.

വിദ്യാര്‍ഥി അതിന് തടസ്സം നിന്നെങ്കിലും കെയര്‍ടെയ്ക്കര്‍ ബാഗ് ബലമായി തുറന്നു. അപ്പോഴാണ് എഞ്ചിനീയറിംങ്ങ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ത്ഥിനിയും കാമുകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്. സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കാമുകനും കാമുകിയും തുടര്‍ന്ന് വീടുകളിലേക്ക് പോയതായി സഹപാഠികള്‍ അറിയിച്ചു.

Other News in this category



4malayalees Recommends