ഇതേ ജഡ്ജിയാണ് ഹിജാബ് കേസ് പരിഗണിക്കുന്നത്, ഇതിന്മേല്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടോ ? ഹിജാബ് വിഷയത്തിലെ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരായി ട്വീറ്റ് ചെയ്ത കന്നഡ നടന്‍ അറസ്റ്റില്‍

ഇതേ ജഡ്ജിയാണ് ഹിജാബ് കേസ് പരിഗണിക്കുന്നത്, ഇതിന്മേല്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടോ ? ഹിജാബ് വിഷയത്തിലെ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരായി ട്വീറ്റ് ചെയ്ത കന്നഡ നടന്‍ അറസ്റ്റില്‍
ഹിജാബ് വിഷയത്തിലെ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരായി ട്വീറ്റ് ചെയ്തതിന് നടനെ അറസ്റ്റ് ചെയ്തു. കന്നഡ സിനിമാ നടന്‍ ചേതന്‍ അഹിംസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിജാബ് വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗം കൃഷ്ണ എസ്. ദീക്ഷിതിനെതിരെയായിരുന്നു ട്വീറ്റ്.

2020 ജൂണില്‍, ഒരു ബലാത്സംഗക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് വിധി പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുള്ള അന്നത്തെ തന്റെ ട്വീറ്റ് ചേതന്‍ തന്നെ റീ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതേ ജഡ്ജിയാണ് ഹിജാബ് കേസ് പരിഗണിക്കുന്നതെന്നും ഇതിന്മേല്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടോ എന്നുമായിരുന്നു ചേതന്‍ പുതിയ ട്വീറ്റില്‍ ചോദിച്ചത്.

പിന്നാലെ ചേതന്‍ അഹിംസയുടെ ഭാര്യ മേഘയാണ് നടന്‍ കസ്റ്റഡിയിലായ വിവരം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്.കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അഹിംസയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍പന്ത് പ്രതികരിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹിജാബ് വിഷയത്തിലെ കേസുകളിന്മേല്‍ പൊതുജനങ്ങള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും കമ്മീഷണര്‍ പറഞ്ഞു.

Other News in this category



4malayalees Recommends