ഭീഷ്മ പര്‍വം തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ 'പറുദീസ' എന്ന ഗാനം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ശ്രീനാഥ് ഭാസിയും സൗബിന് ഷാഹിറും അനഘയും ശ്രിന്ദയും ഒന്നിച്ചെത്തിയ ഗാനം വലിയൊരു ഓളം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്. ഗാനത്തെ കുറിച്ചും സിനിമയെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് അനഘ.
താന്‍ ഒത്തിരി എന്ജോയ് ചെയ്ത് ചെയ്ത സോംഗ് ആണ് പറുദീസ. ആള്‍ക്കാര്‍ക്ക് എന്തായാലും അത് കണക്ട് ആവുമെന്ന് അപ്പോഴേ അറിയാമായിരുന്നു. പിന്നെ ആ സോംഗ് ഭയങ്കര അഡിക്ടീവാണ്. നമ്മള് പ്രാക്ടീസ് ചെയ്യുമ്പോഴാണെങ്കില്‍ പോലും പിന്നെയും പിന്നെയും കേള്‍ക്കാനുള്ള ഒരു ടെന്റന്‍സി ഉണ്ടായിരുന്നു.
അതുകൊണ്ട് ഈ പാട്ട് ആളുകള്‍ ഏറ്റെടുക്കുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ വീട്ടിലെത്തിയാല്‍ പോലും താന്‍ ഈ പാട്ട് കേള്‍ക്കുമായിരുന്നുവെന്ന് അനഘ പറയുന്നു. ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും അനഘ സംസാരിച്ചു.
താന്‍ വരുന്നത് ഒരു ഓര്‍ത്തഡോക്സ് ഫാമിലിയില്‍ നിന്നാണ്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് വീട്ടില്‍ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസിലാകുമെന്ന് തനിക്ക് ഉറപ്പായിരുന്നു.
കാരണം ഇത് ഈ ജോലിയുടെ ഭാഗം കൂടിയാണല്ലോ. വീട്ടുകാരെ കണ്‍വിന്‍സ് ഒന്നും ചെയ്തിട്ടില്ല. മൂവി റിലീസിന്റെ കുറച്ചു ദിവസം മുന്‍പ് അമ്മയോട് ഇത് സൂചിപ്പിച്ചു. ഡീറ്റെയില്‍ ആയി പറഞ്ഞിരുന്നില്ല. ഹിന്റ് മാത്രമേ പറഞ്ഞിരുന്നുള്ളൂ. അപ്പോള്‍ അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ല.ചേച്ചി സിനിമ കണ്ടു. ഈ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത്. സിനിമയിലേക്കുള്ള തന്റെ വരവ് അവര്‍ക്കൊരു ഷോക്കായിരുന്നു. താന്‍ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത മേഖലയാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അതില്‍ വിഷമമൊന്നും ഇല്ല എന്നും അനഘ പറഞ്ഞു.