നിശബ്ദയായി ഇരിക്കരുത് എന്ന് തന്നോട് ആവശ്യപ്പെട്ട നിരവധി പേരുണ്ടായിരുന്നു. പക്ഷേ താന്‍ ഭയന്നിരുന്നു, ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് തന്റെ കേസിന് തടസമാകുമോ എന്ന് അറിയില്ല ; ഭാവന പറയുന്നു

നിശബ്ദയായി ഇരിക്കരുത് എന്ന് തന്നോട് ആവശ്യപ്പെട്ട നിരവധി പേരുണ്ടായിരുന്നു. പക്ഷേ താന്‍ ഭയന്നിരുന്നു, ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് തന്റെ കേസിന് തടസമാകുമോ എന്ന് അറിയില്ല ; ഭാവന പറയുന്നു
അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി ഭാവന രംഗത്തെത്തിയിരുന്നു. വലിയ പിന്തുണയാണ് താരത്തിന് ഇതോടെ ലഭിച്ചന്നത്. ഈ ജനുവരിയിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ താന്‍ നേരിട്ട വെല്ലുവിളികള്‍ ഭാവന പങ്കുവച്ചത്.

തുടര്‍ന്ന് ബര്‍ഖ ദത്തിന്റെ മോജോ സ്‌റ്റോറിയിലൂടെ താന്‍ ഇരയല്ല അതിജീവിതയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റും തുറന്നു പറച്ചിലുകളും താന്‍ പ്ലാന്‍ ചെയ്തിരുന്നില്ല എന്ന് പറയുകയാണ് ഭാവന ഇപ്പോള്‍.

ഇന്‍സ്റ്റഗ്രാം പോസ്റ്റ് പ്ലാന്‍ ചെയ്ത ഒന്നായിരുന്നില്ല. 2021 ഡിസംബറില്‍ ഒരാള്‍ (സംവിധായകന്‍ ബാലചന്ദ്രകുമാര്‍) ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. നിശബ്ദയായി ഇരിക്കരുത് എന്ന് തന്നോട് ആവശ്യപ്പെട്ട നിരവധി പേരുണ്ടായിരുന്നു. പക്ഷേ താന്‍ ഭയന്നിരുന്നു.

ചില കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് തന്റെ കേസിന് തടസമാകുമോ എന്ന് അറിയില്ല. എന്നാല്‍ ഈ മനുഷ്യന്‍ പുറത്തു വന്നപ്പോള്‍ വലിയ ജനപിന്തുണയാണ് തനിക്ക് കിട്ടിയത്. ഡിസംബര്‍ മുതല്‍ ആളുകളില്‍ നിന്ന് വളരെയധികം പിന്തുണയും സ്‌നേഹവും ലഭിച്ചു.

അവരോടൊക്കെ എത്രത്തോളം നന്ദിയുള്ളവളാണെന്ന് പറയേണ്ടത് പ്രധാനമാണെന്ന് തോന്നി. എല്ലാ പിന്തുണയ്ക്കുമുള്ള പ്രതികരണമായിട്ടാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. ബര്‍ഖ ദത്തുമായുള്ള അഭിമുഖവും പ്ലാന്‍ ചെയ്തതല്ല. വനിതാ ദിനത്തില്‍ സംസാരിക്കാന്‍ ബര്‍ഖ ദത്ത് തന്നെ സമീപിക്കുകയായിരുന്നു.

ഇതാണ് ശരിയായ സമയമെന്ന് തോന്നി. മിക്ക ആളുകള്‍ക്കും താന്‍ കടന്നുപോകുന്നത് ശരിക്കും മനസിലാക്കാന്‍ കഴിയില്ല. താന്‍ സന്തോഷവതിയായി ഇരിക്കുന്ന അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും മാത്രമാണ് ആളുകള്‍ കാണുന്നത്. പക്ഷേ അതായിരുന്നില്ല തന്റെ ജീവിതം.

ഒരുപാട് അനുഭവിച്ചു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാം. വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഒരാളല്ല താന്‍. അതുകൊണ്ടാണ് തന്റെ യാത്ര പങ്കിടണമെന്ന് തോന്നിയത്. അത് എളുപ്പമാകില്ലെന്ന് അറിയാമായിരുന്നു, പക്ഷേ തനിക്കത് ചെയ്യണമായിരുന്നു എന്നാണ് ഭാവന പറയുന്നത്.

Other News in this category



4malayalees Recommends