ഈച്ചയെ ആരും വെടിവച്ചു കൊല്ലില്ല, അപമാനിച്ചാല്‍ തെരുവില്‍ നേരിടും ; കട ഉടമയ്‌ക്കെതിരെ ഭീഷണി പ്രസംഗവുമായി സിഐടിയു നേതാവ് ; കണ്ണൂരില്‍ പാര്‍ട്ടിയുടെ ' ദാര്‍ഷ്ട്യമെന്ന് വിമര്‍ശനം

ഈച്ചയെ ആരും വെടിവച്ചു കൊല്ലില്ല, അപമാനിച്ചാല്‍ തെരുവില്‍ നേരിടും ; കട ഉടമയ്‌ക്കെതിരെ ഭീഷണി പ്രസംഗവുമായി സിഐടിയു നേതാവ് ; കണ്ണൂരില്‍ പാര്‍ട്ടിയുടെ ' ദാര്‍ഷ്ട്യമെന്ന് വിമര്‍ശനം
കണ്ണൂര്‍ മാടായിയിലെ സിഐടിയു സമരവേദിയില്‍ കടയുടമയ്‌ക്കെതിരെ സംസ്ഥാന സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. സിഐടിയു സംസ്ഥാന സെക്രട്ടറി കെ. പി. സഹദേവനാണ് സിഐടിയു സമരം നടത്തുന്ന കടയുടെ ഉടമയ്‌ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയത്. പാര്‍ട്ടിയുടെ ദാര്‍ഷ്ട്യം വെളിവാകുന്നതാണ് വാക്കുകള്‍.

ഈച്ചയെ ആരും വെടിവെച്ച് കൊല്ലില്ലെന്നും തൊഴിലാളികളെ അപമാനിച്ചാല്‍ തെരുവില്‍ നേരിടുമെന്നുമായിരുന്നു സഹദേവന്റെ പ്രസംഗം.

കണ്ണൂര്‍ മാടായിയിലെ പോര്‍ക്കലി സ്റ്റീല്‍സിന് മുന്നില്‍ സമരം നടത്തുന്ന സി ഐ ടി യു പ്രവര്‍ത്തകരെ കടയുടമ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സഹദേവന്‍ കടയുടമയെ ഈച്ചയോട് ഉപമിച്ച് പ്രസംഗം നടത്തിയത്.

തൊഴിലാളികളെ അപമാനിച്ചാല്‍ എന്ത് വില കൊടുത്തും ചോദ്യം ചെയ്യുമെന്നും സഹദേവന്‍ പറഞ്ഞു. കടയിലെ സാധനങ്ങള്‍ കയറ്റിറക്കം നടത്താന്‍ തൊഴിലാളികള്‍ ഉണ്ടെന്നും സി ഐ ടി യുക്കാര്‍ ചെയ്യേണ്ടന്നുമാണ് കടയുടമയുടെ നിലപാട്. സ്വന്തമായി കയറ്റിറക്കം നടത്താനുള്ള അനുമതിയ്ക്കായി കടയുമ ഉടമ ടി .വി . മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends