അഞ്ച് സംസ്ഥാനങ്ങളെ വിറ്റുതുലച്ച വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ... കെ സി വേണുഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം

അഞ്ച് സംസ്ഥാനങ്ങളെ വിറ്റുതുലച്ച വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ... കെ സി വേണുഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ് കനത്ത പരാജയത്തെത്തുടര്‍ന്ന് എ ഐ സിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പടനീക്കം. കെ സി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍ വ്യാപകമാകുന്നു . പോസ്റ്റര്‍ ശ്രീകണ്ഠാപുരം എരുവേശി എന്നീ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളെ വിറ്റുതുലച്ച വേണുഗോപാലിന് ആശംസകളെന്നും പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ എന്നും പോസ്റ്ററിലുണ്ട്.

ഗുലാം നബി ആസാദു മുതല്‍ കബില്‍ സിബല്‍ വരെയുള്ള നേതാക്കള്‍ കെ സി വേണുഗോപാലിനെതിരെ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സംഘടനയെ നയിക്കാന്‍യാതൊരു കഴിവുമില്ലാത്തയാളെയാണ് ഐ ഐ സി സി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നതെന്ന് നേരത്ത തന്നെ ആരോപണമുണ്ടായിരുന്നു. കേരളത്തില്‍ ഗ്രൂപ്പ് കളിക്കാന്‍ മാത്രമേ കെ സിവേണുഗോപാലിന് താല്‍പര്യമുള്ളുവെന്നാണ് സീനിയര്‍ നേതാക്കള്‍ പലരും പരാതിപ്പെടുന്നുത്. അഖിലേന്ത്യാ തലത്തില്‍ ചുമതലയുള്ള കെ സി വേണുഗോപാല്‍ മറ്റ് സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കാതെ കേരളത്തില്‍ നിന്ന് തിരഞ്ഞ് കളിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

അതേ സമയം കെ സി വേണുഗോപാല്‍ സംഘനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്കുമെന്ന സൂചനകള്‍ ശക്തമാകുന്നുണ്ട്.

Other News in this category



4malayalees Recommends