നടി വിമല രാമന്‍ വിവാഹിതയാകുന്നു

നടി വിമല രാമന്‍ വിവാഹിതയാകുന്നു
പ്രമുഖ നടി വിമല രാമന്‍ വിവാഹിതയാകുന്നു. നടന്‍ വിനയ് റായ് ആണ് വരന്‍. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ടൈം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലെത്തി.

പ്രണയകാലം, കോളേജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ നായികയായി എത്തി. ഗ്രാന്‍മയാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം.

'ഉന്നാലെ ഉന്നാലെ' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് കടന്ന താരമാണ് വിനയ് റായ്. സൂര്യ നായകനായ എതിര്‍ക്കും തുനിന്തവനാണ് വിനയ്യുടേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം.





Other News in this category



4malayalees Recommends