മാന്യമായി വസ്ത്രം ധരിച്ചുകൂടെ.. റിമയ്ക്ക് നേരെ സൈബര്‍ അധിക്ഷേപം

മാന്യമായി വസ്ത്രം ധരിച്ചുകൂടെ.. റിമയ്ക്ക് നേരെ സൈബര്‍ അധിക്ഷേപം
രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ നടി റിമ കല്ലിങ്കലിന് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം. മിനി സ്‌കര്‍ട്ട് ധരിച്ചായിരുന്നു റിമ പരിപാടിക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ യൂട്യൂബ് ചാനലുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സൈബര്‍ അധിക്ഷേപം തുടങ്ങിയത്.

മാന്യമായി വസ്ത്രം ധരിച്ചുകൂടെ.., സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? തുടങ്ങിയ സദാചാര കമന്റുകളാണ് ഏറെയും.

സിനിമാമേഖലയില്‍സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയാന്‍ കേരളത്തില്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവേ റിമ പറഞ്ഞു. ഇന്റേണല്‍ കമ്മിറ്റി എന്ന സംവിധാനം എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്ന ഒന്നാണെന്നും റിമ പറഞ്ഞു.

Other News in this category



4malayalees Recommends