യുഎഇയില്‍ താപനിലയില്‍ നേരിയ വര്‍ധനവുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ താപനിലയില്‍ നേരിയ വര്‍ധനവുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ താപനിലയില്‍ നേരിയ വര്‍ധനവുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെളിഞ്ഞ ആകാശമാണ് പൊതുവെ കാണപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.

അതേസമയം, ചില സ്ഥലങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

Other News in this category



4malayalees Recommends