കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു മാറ്റവും വരുത്തുന്നില്ല ; നിര്‍മ്മാതാവ്

കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു മാറ്റവും വരുത്തുന്നില്ല ; നിര്‍മ്മാതാവ്
'കെജിഎഫ് ചാപ്റ്റര്‍ 2'വിന്റെ ചരിത്ര വിജയം ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.കെ ജിഎഫിനെ വെല്ലാന്‍ തിരക്കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സിനിമ താല്‍കാലികമായി നിര്‍ത്തിയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വൈ രവി ശങ്കര്‍.

'ഒരിക്കലുമില്ല. കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു മാറ്റവും വരുത്തുന്നില്ല. ഞങ്ങളുടെ കൈവശം ഹൈ വോള്‍ടേജ് തിരക്കഥയുണ്ട്. പിന്നെ ഞങ്ങള്‍ എന്തിന് അതില്‍ മാറ്റങ്ങള്‍ വരുത്തണം. ആദ്യഭാഗം ചിത്രീകരിച്ച അതേ സ്ഥലങ്ങളില്‍ ആണ് ചിത്രീകരണം' അദ്ദേഹം പറഞ്ഞു.




Other News in this category



4malayalees Recommends