രണ്ടുവര്‍ഷമായി മറ്റൊരാളുമായി അടുപ്പം ; യുവതി ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി

രണ്ടുവര്‍ഷമായി മറ്റൊരാളുമായി അടുപ്പം ; യുവതി ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹിയില്‍ യുവതിയും കാമുകനും അറസ്റ്റിലായി. ഡല്‍ഹി കല്‍ക്കാജിയിലാണ് സംഭവം. പ്രതികളുടെ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചാണ് ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ഒരു വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരാളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് കട്ടിലില്‍ കഴുത്തില്‍ കുത്തേറ്റ നിലയില്‍ കിടക്കുന്നയാളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എയിംസ് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ കൊലപാതകാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കൊല്ലപ്പെട്ടയാളുടെ ഭാര്യ സ്വര്‍ണലി ഘോഷിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കുകയും ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

ചോദ്യം ചെയ്യലില്‍ കാമുകന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചു. ഡല്‍ഹിയില്‍ നിന്ന് മുങ്ങിയ കാമുകനെ പശ്ചിമ ബംഗാളിലേക്ക് കടക്കുന്നതിനിടെ ഫോണ്‍ ട്രേസ് ചെയ്താണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാമുകനുമായി ബന്ധമുണ്ടെന്നും ഭര്‍ത്താവ് തന്നെ സ്ഥിരം മര്‍ദിക്കുമായിരുന്നെന്നും ആ ദേഷ്യത്തില്‍ കൊലപ്പെടുത്തിയതാണെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു.

Other News in this category4malayalees Recommends