മന്ത്രിയോടു വിവാഹം കഴിക്കാന്‍ സഹായം തേടി 68 കാരന്‍ ; നടിയും മന്ത്രിയുമായ റോജ മറുപടി നല്‍കിയതിങ്ങനെ

മന്ത്രിയോടു വിവാഹം കഴിക്കാന്‍ സഹായം തേടി 68 കാരന്‍ ; നടിയും മന്ത്രിയുമായ റോജ മറുപടി നല്‍കിയതിങ്ങനെ
മന്ത്രിയോടു വിവാഹം കഴിക്കാന്‍ സഹായം തേടിയ 68കാരന്റെ വീഡിയോ ആണ് വൈറലാകുന്നത്. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്‍.കെ.റോജയോടാണ് 68കാരന്‍ വിവാഹം കഴിക്കാനുള്ള സഹായം തേടിയത്.

മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോജ സ്വന്തം മണ്ഡലത്തിലെത്തിയത്.

വീടുകള്‍ കയറിയിറങ്ങി ക്ഷേമം അന്വേഷിക്കുന്നതിനിടെ മന്ത്രിയും പരിവാരങ്ങളും ഒറ്റയ്ക്ക് താമസിക്കുന്ന അറുപത്തെട്ടുകാരന്റെ അടുത്തെത്തി. സുഖവിവരങ്ങള്‍ തിരക്കുന്നതിനിടെ പെന്‍ഷന്‍ കിട്ടുന്നില്ലേ എന്നും ചോദിച്ചു. പെന്‍ഷന്‍ കൃത്യമായി കിട്ടുന്നുണ്ടെന്നും തനിക്കൊരു പരാതിയുണ്ടെന്നും വോട്ടര്‍ അറിയിച്ചു.

സ്വത്തുക്കളും വീടും എല്ലാം ഉണ്ട്. എന്നാല്‍ തന്നെ നോക്കാന്‍ ആരുമില്ലെന്നും വിവാഹം കഴിക്കാന്‍ സഹായം നല്‍കാമോയെന്നുമാണ് വോട്ടര്‍ ചോദിച്ചത്. എന്നാല്‍, ഈ സഹായം സര്‍ക്കാര്‍ നല്‍കുന്നില്ലെന്നു പറഞ്ഞു മന്ത്രിയും പരിവാരങ്ങളും സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. ഏപ്രില്‍ 12നാണു നടിയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ താരമുഖവുമായ ആര്‍.കെ.റോജ ആന്ധ്രാപ്രദേശിന്റെ മന്ത്രിയായി ചുമതലയേറ്റത്.

Other News in this category



4malayalees Recommends