മങ്കി പോക്‌സ് യൂറോപ്പിലും യുഎസിലും പടര്‍ന്നുപിടിക്കുമ്പോള്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ ; യുകെയില്‍ രോഗികള്‍ 20 ആയി ; ഈ വൈറസ് ബാധയെ ഭയക്കണമോ ? കൂടുതല്‍ അറിയാം

മങ്കി പോക്‌സ് യൂറോപ്പിലും യുഎസിലും പടര്‍ന്നുപിടിക്കുമ്പോള്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ ; യുകെയില്‍ രോഗികള്‍ 20 ആയി ;  ഈ വൈറസ് ബാധയെ ഭയക്കണമോ ? കൂടുതല്‍ അറിയാം
ആഫ്രിക്കയില്‍ മാത്രം കേട്ടിരുന്ന മങ്കി പോക്‌സ് യുഎസിലും യൂറോപ്പിലും പടര്‍ന്നുപിടിക്കുകയാണ്.ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ക്കൂടി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം കനത്ത ജാഗ്രതയിലാണ്. കോവിഡിന്റെ ആഘാതത്തില്‍ നിന്ന് കരയറുംമുമ്പാണ് മറ്റൊരു പകര്‍ച്ചവ്യാധി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത്. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിനെ അത്ര നിസാരമായി കാണാനാകില്ല.യുകെയില്‍ 20 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം തന്നെയാണ്.

എന്താണ് കുരങ്ങ് പനി ? മങ്കിപോക്‌സ് വൈറസ് ബാധയാണ് കുരുങ്ങ് പനിക്ക് കാരണം. ഓര്‍ത്തോപോക്‌സ് വൈറസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ വൈറസ്.1958 ലാണ് കുരങ്ങ് പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പഠനത്തിനായി സൂക്ഷിച്ചിരുന്ന കുരുങ്ങുകളുടെ കോളനിയിലാണ് ആദ്യമായി ഈ അസുഖം കണ്ടെത്തുന്നത്. അങ്ങനെയാണ് മങ്കിപോക്‌സ് എന്ന പേര് വന്നത്. 1970 ല്‍ കോംഗോയിലാണ് ആദ്യമായി മനുഷ്യനില്‍ കുരുങ്ങ് പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Monkeypox: Practice Essentials, Pathophysiology, Etiology

മനുഷ്യനില്‍ കുരുങ്ങ് പനിയുടെ ലക്ഷണങ്ങള്‍ വസൂരിക്ക് സമാനമാണ്. പനിയാണ് തുടക്കം. തലവേദന, പേശി വേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ കുരുക്കള്‍ പൊങ്ങും. കുരു പോങ്ങുന്നത് വസൂരിയിലും കാണപ്പെടുന്ന ലക്ഷണമാണ്. വസൂരിയില്‍ നിന്ന് കുരങ്ങ് പനിയെ വ്യത്യസ്ഥമാക്കുന്നത് ലസികാഗ്രന്ഥിയുടെ വീക്കമാണ്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 7 മുതല്‍ 14 ദിവസത്തിനകം തന്നെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ചിലരില്‍ 5 മുതല്‍ 21 ദിവസത്തിനകമാകും ലക്ഷണങ്ങള്‍ കാണുക. രണ്ട് മുതല്‍ നാല് ആഴ്ച വരെ കുരങ്ങ് പനി നിലനില്‍ക്കും. ആഫ്രിക്കയില്‍ കുരങ്ങ് പനി ബാധിച്ച പത്തില്‍ ഒരാള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.

വൈറസ് ബാധിച്ച മൃഗത്തില്‍ നിന്നോ മനുഷ്യനില്‍ നിന്നോ മറ്റൊരു മനുഷ്യനിലേക്ക് അസുഖം പടരാം. കണ്ണ്, മൂക്ക്, വായ, ശ്വാസനാളം, ശരീരത്തിലെ മുറിവുകള്‍ എന്നിവയിലൂടെ വൈറസ് ബാധയേല്‍ക്കാം.

കൊവിഡിന് സമാനമാണ് മങ്കി പോക്‌സിന്റെയും പ്രതിരോധ മാര്‍ഗങ്ങള്‍. അസുഖ ബാധിതനെ സ്പര്‍ശിക്കാതിരിക്കുക, സ്പര്‍ശിക്കുകയാണെങ്കില്‍ തന്നെ പിപിഇ കിറ്റ് ധരിച്ച് മാത്രം പരിചരിക്കുക. ഐസൊലേഷന്‍, വ്യക്തി ശുചിത്വം, എന്നിവയാണ് മറ്റ് മാര്‍ഗങ്ങള്‍.

നിലവില്‍ കുരങ്ങ് പനിക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വസൂരി, ആന്റി വൈറല്‍, വിഐജി എന്നീ വാക്‌സിനുകളാണ് നല്‍കുന്നത്.

Other News in this category



4malayalees Recommends