ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം കൊണ്ടുവരണമെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ; സിപിഐയുടെ അഭിപ്രായം അവരുടെ വിലയിരുത്തല്‍, പരിശോധിക്കുമെന്ന് തോമസ് ഐസക്

ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം കൊണ്ടുവരണമെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ; സിപിഐയുടെ അഭിപ്രായം അവരുടെ വിലയിരുത്തല്‍, പരിശോധിക്കുമെന്ന് തോമസ് ഐസക്
തൃക്കാക്കര തോല്‍വിയില്‍ ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. സിപിഐയുടെ അഭിപ്രായം അവരുടെ വിലയിരുത്തല്‍ മാത്രമാണ്, സിപിഐഎം അത് പരിശോധിക്കും. തോല്‍വിയില്‍ ജില്ലാ സംസ്ഥാന തലത്തില്‍ പരിശോധന നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു. 'സിപിഐ വിലയിരുത്തിയെങ്കില്‍ ഞങ്ങള്‍ അതും പരിശോധിക്കും. പാര്‍ട്ടിക്ക് പറയാനുള്ളത് ഇന്നലെ സെക്രട്ടറി പറഞ്ഞു കഴിഞ്ഞു. ഇനി കൂടുതല്‍ പറയുക പാര്‍ട്ടിയുടെ വിലയിരുത്തലിന് ശേഷമാണ്. കൂടുതല്‍ പറയാനില്ല.' തോമസ് ഐസക് പറഞ്ഞു.

തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി തോല്‍വിക്ക് ശേഷം പ്രതികരിച്ചില്ലല്ലോയെന്ന മാധ്യമ പ്രവര്‍ത്തകുടെ ചോദ്യത്തിന് 'പാര്‍ട്ടി സെക്രട്ടറി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കികഴിഞ്ഞു' വെന്നായിരുന്നു മറുപടി.ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം കൊണ്ടുവരണമെന്നായിരുന്നു സിപിഐ നേതാവ് ബിനോയ് വിശ്വം എം പി പ്രതികരിച്ചത്. ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര നല്‍കുന്നത്. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. തൃക്കാക്കരയിലെ ജനവിധി കെ റെയില്‍ വിരുദ്ധ വിധി കൂടിയാണെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണമെന്നാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മറ്റെന്തിനെക്കാളും മുകളിലാണ് ജനവിധിയെന്ന പാഠമാണ് തൃക്കാക്കര നല്‍കിയത്. തോല്‍വിയിലെ പാഠം ഉള്‍ക്കൊള്ളുമെന്നും, മുന്നണി കൂട്ടായും ഒറ്റയ്‌ക്കൊറ്റയ്ക്കും പഠിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.


Other News in this category



4malayalees Recommends