തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നു'; പി സി ജോര്‍ജിനെ പിന്തുണച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം

തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നു'; പി സി ജോര്‍ജിനെ പിന്തുണച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം
മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ പിന്തുണച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും നിശബ്ദരാക്കാനുമാണ് അധികാരികള്‍ വ്യഗ്രത കാണിക്കുന്നത്. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഒരു രാഷ്ട്രീയ നേതാവിനെതിരെ മൂന്ന് പ്രമുഖ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതാക്കളാണ് കേസ് കൊടുത്തത്. മതരാഷ്ട്രീയ തീവ്രവാദ ശക്തികള്‍ കൊലവിളി നടത്തുമ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ നിശബ്ദത സംശയം ജനിപ്പിക്കുന്നതായും മുഖപ്രസംഗത്തില്‍ പറയുന്നു.

വോട്ടിന് വേണ്ടി സര്‍ക്കാര്‍ മതതീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും കത്തോലിക്ക സഭയുടെ മുഖപത്രത്തില്‍ പറയുന്നു. വര്‍ഗീയ കലാപം ബോധപൂര്‍വം സൃഷ്ടിക്കാന്‍ തീവ്രവാദികള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന സംശയം ബലപ്പെടുന്നെന്നും കേരളത്തില്‍ തീവ്രവാദ നിലപാടുകള്‍ അപകടകരമായ നിലയിലേക്ക് വളരുകയാണെന്നും മുഖപ്രസംഗത്തിലുണ്ട്. വോട്ടിന് വേണ്ടി തീവ്രവാദം കണ്ടില്ലെന്ന് നടിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുെമന്നും മുഖപ്രസംഗം ആരോപിക്കുന്നു.

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തെക്കുറിച്ചും മുഖപ്രസംഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കുട്ടികളെ പോലും സാമുദായിക സ്പര്‍ധ പരിശീലിപ്പിക്കുന്നു. തീവ്രവാദത്തിനെതിരായ ജാഗ്രത ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതൃത്വങ്ങളും പുലര്‍ത്തുന്നില്ല.രാഷ്ട്രീയ നേതൃത്വങ്ങളിലും ഉദ്യോഗതലത്തിലും മാധ്യമരംഗത്തും തീവ്രവാദ സംഘങ്ങള്‍ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. മയക്കുമരുന്ന് വ്യാപാരവും തീവ്രവാദ നിലപാടുകളും തഴച്ചു വളരുമ്പോള്‍ അത് ഭാവിയെ അപകടത്തിലാക്കുമെന്നും കത്തോലിക്കാസഭ മുഖപ്രസംഗത്തില്‍ പറയുന്നു.


Other News in this category



4malayalees Recommends