വിജയ് ബാബു ദുബായിയിലേക്ക് കടന്നപ്പോള്‍ എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കിയ സംഭവം ; നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു

വിജയ് ബാബു ദുബായിയിലേക്ക് കടന്നപ്പോള്‍ എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കിയ സംഭവം ; നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു
നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബു ദുബായിയിലേക്ക് കടന്നപ്പോള്‍ എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കിയ സംഭവത്തില്‍ അന്വേഷണ സംഘം നടന്‍ സൈജു കുറപ്പിന്റെ മൊഴിയെടുത്തു. വിജയ് ബാബുവിനതിരെ നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലായിരുന്നു. അക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കില്ലായിരുന്നുയെന്ന് സൈജു കുറുപ്പ് പൊലീസിനോട് പറഞ്ഞു.

വിജയ് ബാബു ദൂബായിയിലേക്ക് പോയത് കാര്‍ഡ് എടുക്കാതെയാണ് . എത്തിച്ച് നല്‍കാന്‍ സാധിക്കുമോയെന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത്.' റോഷന്‍ ആന്‍ഡ്രൂസ് സിനിമയുടെ ഷൂട്ടിംഗിനായി താന്‍ ദുബായിലേക്ക് പോകുന്നത് കൊണ്ടാണ് എടിഎം കാര്‍ഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും സൈജു കുറുപ്പിന്റെ മൊഴിയില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വിജയ് ബാബുവിനെ സഹായിച്ചെന്ന് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് ചിലരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.വിജയ് ബാബുവില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരാതിക്ക് പിന്നാലെ വിജയ് ബാബു സുഹൃത്തുക്കളുമായി നടത്തിയ ചാറ്റുകളും ഫോണ്‍ കോള്‍ വിവരങ്ങളും വീണ്ടെടുക്കാനാണ് ശ്രമം.



Other News in this category



4malayalees Recommends