റുവാന്‍ഡ വിമാനം നിലത്തിറക്കാന്‍ ലക്ഷ്യമിട്ട് അഭിഭാഷകര്‍; നയത്തില്‍ ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ട് നാടുകടത്തല്‍ പദ്ധതി അട്ടിമറിക്കാന്‍ ഇടത് ആക്ടിവിസ്റ്റുകള്‍; പ്രൊസസിംഗ് സെന്ററാകാന്‍ തയ്യാറായി സാംബിയയും രംഗത്ത്

റുവാന്‍ഡ വിമാനം നിലത്തിറക്കാന്‍ ലക്ഷ്യമിട്ട് അഭിഭാഷകര്‍; നയത്തില്‍ ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ട് നാടുകടത്തല്‍ പദ്ധതി അട്ടിമറിക്കാന്‍ ഇടത് ആക്ടിവിസ്റ്റുകള്‍; പ്രൊസസിംഗ് സെന്ററാകാന്‍ തയ്യാറായി സാംബിയയും രംഗത്ത്

അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള പ്രീതി പട്ടേലിന്റെ പദ്ധതി അനിശ്ചിതാവസ്ഥയില്‍. ആദ്യ വിമാനം പറക്കാന്‍ ഒരുങ്ങവെയാണ് ഇതിനെതിരെ നിയമനടപടികളുമായി ഇടത് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയത്. ചാരിറ്റികളും, ബോര്‍ഡര്‍ ഫോഴ്‌സ് സ്റ്റാഫിനെ പ്രതിനിധീകരിക്കുക ട്രേഡ് യൂണിയനും ഉള്‍പ്പെടെയാണ് ചൊവ്വാഴ്ചത്തെ ഓപ്പറേഷന്‍ തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.


നയത്തെ കുറിച്ച് ജുഡീഷ്യല്‍ റിവ്യൂ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ കുടിയേറ്റക്കാരുടെ പേരില്‍ വ്യത്യസ്ത അപ്പീലുകള്‍ നല്‍കിയിട്ടുള്ളതിനാല്‍ കോടതിയില്‍ വിഷയത്തില്‍ തീരുമാനം വരുന്നത് വരെ വിമാനയാത്ര നീട്ടിവെയ്‌ക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഹോം സെക്രട്ടറിയുടെ പദ്ധതിയ്ക്ക് എതിരെയുള്ള എതിര്‍പ്പിന്റെ തോതാണ് ഈ നീക്കം പുറത്തുകൊണ്ടുവന്നത്.

The legal tactics, plus a raft of appeals lodged on behalf of individual migrants, are likely to lead to the flight being postponed pending resolution of the issues in court

തന്റെ റുവാന്‍ഡ പദ്ധതി ചാനല്‍ ക്രോസിംഗില്‍ നഷ്ടപ്പെടുന്ന ജീവനുകള്‍ സംരക്ഷിക്കാനും, മനുഷ്യക്കടത്ത് സംഘങ്ങളെ പിടിച്ചുകെട്ടാനും സഹായിക്കുമെന്നാണ് ഹോം സെക്രട്ടറിയുടെ നിലപാട്. ഇതിനിടെ റുവാന്‍ഡ സ്‌കീമില്‍ താല്‍പര്യം അറിയിച്ച് മറ്റൊരു ആഫ്രിക്കന്‍ രാജ്യവും രംഗത്തെത്തി. അനധികൃത കുടിയേറ്റക്കാരുടെ പ്രൊസസിംഗ് സെന്ററാകാന്‍ സാംബിയയാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

റുവാന്‍ഡ സ്‌കീമിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തില്‍ നടപടി. അതേസമയം കോടതിയില്‍ നിയമപോരാട്ടം തുടങ്ങിയതോടെ റുവാന്‍ഡയിലേക്കുള്ള ആദ്യ വിമാനം പദ്ധതിയിട്ട പ്രകാരം പറക്കാനുള്ള സാധ്യത കുറഞ്ഞുവെന്ന് ഹോം ഓഫീസ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി.
Other News in this category



4malayalees Recommends