ചോദ്യ പേപ്പര്‍ കണ്ട കുട്ടികള്‍ ഞെട്ടി, വായിച്ച അധ്യാപകരും ; കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കിയ പുസ്തകങ്ങളിലെ ചോദ്യങ്ങളില്ല ; എല്‍ ലെവല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ടെക്‌സിറ്റിലില്ലാത്തവ

ചോദ്യ പേപ്പര്‍ കണ്ട കുട്ടികള്‍ ഞെട്ടി, വായിച്ച അധ്യാപകരും ; കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കിയ പുസ്തകങ്ങളിലെ ചോദ്യങ്ങളില്ല ; എല്‍ ലെവല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ടെക്‌സിറ്റിലില്ലാത്തവ
എ ലെവല്‍ പരീക്ഷയെഴുതാനെത്തിയ കുട്ടികളെ അങ്കലാപ്പിലാക്കി ചോദ്യ പേപ്പര്‍. ഷേപ്‌സ്പിയറിന്റെ നാടകങ്ങള്‍ പഠിച്ചുപോയ കുട്ടികളും അധ്യാപകരും ചോദ്യ പേപ്പര്‍ കണ്ടപ്പോള്‍ ഞെട്ടി. പഠിപ്പിച്ച ഭാഗങ്ങള്‍ തന്നെ മാറിപോയെന്ന ചിന്തയിലായിരുന്നു അധ്യാപകര്‍. ആകെ അകപ്പെട്ട അവസ്ഥയില്‍ വിദ്യാര്‍ത്ഥികളും. രണ്ടു വര്‍ഷമായി പഠിക്കുന്ന ടെസ്റ്റ് ബുക്കിലെ ചോദ്യമേയല്ല ചോദിച്ചത്. ഫലത്തെ കുറിച്ചുള്ള ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

ദി ടെമ്പസ്റ്റ്, ഒഥെല്ലോ, മച്ച് അഡോ എബൗട്ട് നത്തിങ് എന്നീ നാടകങ്ങളായിരുന്നു കുട്ടികള്‍ക്കു പഠിക്കാനുണ്ടായിരുന്നത്. പരീക്ഷ നടത്തിപ്പുകാരായ വെല്‍ഷ് ജോയിന്റ് എഡ്യുക്കേഷന്‍ കമ്മറ്റിക്ക് തെറ്റുപറ്റിയതായിരുന്നു. മൂന്നു വിദ്യാഭ്യാസ വര്‍ഷങ്ങളെ കോവിഡ് താറുമാറാക്കിയിരുന്നു. പിന്നീട് നടന്ന പരീക്ഷയില്‍ ചോദ്യ പേപ്പര്‍ കൃത്യമായി തയ്യാറാക്കാതെ വിദ്യാര്‍ത്ഥികളെ കമ്മറ്റി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച കമ്മറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നമില്ലാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് അറിയിക്കുന്നത്.

അതിനിടെ റെയില്‍ സമരം ജിസിഎസ് ഇ പരീക്ഷകളേയും ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സമരം മൂലം കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ പോയാല്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് എക്‌സാംബോര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ് പറഞ്ഞു.

തന്റെതല്ലാത്ത കാരണത്താല്‍ പരീക്ഷയെഴുതാന്‍ കഴിയാതെ പോകുന്നവര്‍ക്കുള്ള ആനുകൂല്യം ലഭിച്ചേക്കും

Other News in this category



4malayalees Recommends