മുഖ്യമന്ത്രിയ്ക്ക് വേണ്ടി സ്വപ്നയോട് സംസാരിച്ചിട്ടില്ല, സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുതെന്ന് ഉപദേശിച്ചു: ഷാജി കിരണ്‍

മുഖ്യമന്ത്രിയ്ക്ക് വേണ്ടി സ്വപ്നയോട് സംസാരിച്ചിട്ടില്ല, സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുതെന്ന് ഉപദേശിച്ചു: ഷാജി കിരണ്‍
മുഖ്യമന്ത്രിയുടെ ദൂതനായി വന്ന് തന്നോട് മൊഴി മാറ്റാനാവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ വധഭീഷണി മുഴക്കിയെന്ന ഗുരുതര വെളിപ്പെടുത്തല്‍ സ്വപ്ന സുരേഷ് നടത്തിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ ആരോപണങ്ങള്‍ തള്ളി രംഗത്ത് വന്നിരിക്കുകയാണ് ഷാജി കിരണ്‍.

സ്വപ്നയും താനും സുഹൃത്തുക്കളാണെന്നും അവരോട് മൊഴിതിരുത്താനാവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ സുരക്ഷയെ മുന്‍നിര്‍ത്തി വിഡ്ഢിത്തം കാണിക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പ്രത്യേക അഭിമുഖത്തില്‍ ഷാജി കിരണ്‍ പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചു. യുപി രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇയാള്‍ വന്നത്. കെപി യോഹന്നാല്‍ സംഘടനയുടെ ഡയറക്ടറാണ് താനെന്ന് പരിചയപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിക്കകം മുഖ്യമന്ത്രിയ്‌ക്കെതിരായ മൊഴി പിന്‍വലിക്കാന്‍ അയാള്‍ അന്ത്യ ശാസനം നല്‍കി.

പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും. പത്ത് വയസ്സുള്ള മകന്‍ വീട്ടില്‍ തനിച്ചാകുമെന്നും അയാള്‍ പറഞ്ഞു. അനുസരിച്ചില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞ അയാള്‍ തന്നെ വെളിച്ചം കാണാതെ ജയിലിലടക്കുമെന്നും പറഞ്ഞു. ഷാജികിരണിന്റെ ശബ്ദരേഖ കയ്യിലുണ്ട്,.



Other News in this category



4malayalees Recommends