രഹസ്യമൊഴി പിന്‍വലിക്കണമെന്ന ഭീഷണി; ഷാജ് കിരണിന്റെ ശബ്ദരേഖ ഇന്ന് പുറത്തുവിടും

രഹസ്യമൊഴി പിന്‍വലിക്കണമെന്ന ഭീഷണി; ഷാജ് കിരണിന്റെ ശബ്ദരേഖ ഇന്ന് പുറത്തുവിടും
മുഖ്യമന്ത്രിക്ക് എതിരെ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്ത് വിടും. സ്വപ്നയും ഷാജ് കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വിടുക. പാലക്കാട് വെച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്ത് വിടുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അറിയിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയെ പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണു ഷാജ് കിരണ്‍ എത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്‌സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.

Other News in this category



4malayalees Recommends