'ആരും ഉത്തരവാദികളല്ല, അവനെ അടക്കം ചെയ്യുന്നത് എന്റെ ശരീരത്തോടൊപ്പമാകണം' കൊച്ചുമകനെയും ചേര്‍ത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയ മുത്തശ്ശിയുടെ കുറിപ്പിങ്ങനെ

'ആരും ഉത്തരവാദികളല്ല, അവനെ അടക്കം ചെയ്യുന്നത് എന്റെ ശരീരത്തോടൊപ്പമാകണം' കൊച്ചുമകനെയും ചേര്‍ത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയ മുത്തശ്ശിയുടെ കുറിപ്പിങ്ങനെ
കിഴിപ്പുള്ളിക്കരയില്‍ കൊച്ചുമകനെ ചേര്‍ത്ത് പിടിച്ച് മുത്തശ്ശി ജീവനൊടുക്കിയത് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരുന്നു. തൃശൂര്‍ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകനായ 7 വയസുകാരന്‍ ആദിഷുമാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഇപ്പോള്‍ അംബിക കുറിച്ച അവസാന വാക്കുകളാണ് നൊമ്പരമാകുന്നത്.

തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നാണ് അംബിക കുറിച്ചത്. ഒപ്പം തന്റെ മൃതദേഹത്തോടൊപ്പം കൊച്ചുമകനെയും അടക്കം ചെയ്യണമെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. 'തന്റേയും കൊച്ചുമകന്റേയും മരണത്തിന് മറ്റാരും ഉത്തരവാദികളല്ല. കൊച്ചുമകനെ അടക്കം ചെയ്യുന്നത് തന്റെ ശരീരത്തോടൊപ്പമാകണം' അംബിക കുറിച്ചു. അംബികയുെട ഇളയ മകന്‍ ഉറക്കമെഴുന്നേറ്റപ്പോള്‍ അമ്മയേയും സഹോദരിയുടെ കൊച്ചിനേയും കണ്ടില്ല.

തുടര്‍ന്ന് മേശപ്പുറത്ത് കണ്ട കുറിപ്പ് വായിപ്പോള്‍ അപകടം മണത്തു. കിണറ്റില്‍ നോക്കിയപ്പോള്‍ കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടു. പിന്നാലെ, മുത്തശിയുടെ മൃതദേഹവും പൊന്തി. അന്‍പത്തിയഞ്ചു വയസുണ്ട് അംബികയ്ക്ക്. മകളുടെ മകന്‍ ആദിഷിന് എഴു വയസും. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ആദിഷിന്റെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.

അമ്മയാകട്ടെ മറ്റൊരാള്‍ക്കൊപ്പം ജീവിതം തുടങ്ങി. ആദിഷിനെ കൊണ്ടുപോയതുമില്ല. അന്ന് മുതല്‍ ആദിഷിനെ നോക്കിയിരുന്നത് മുത്തശ്ശിയാണ്. അംബികയും ഭര്‍ത്താവ് അജയനും കൂലിപ്പണിക്കാരായിരുന്നു. ഹൃദ്രോഗം ബാധിച്ചതോടെ അംബികയ്ക്കു ജോലിക്കു പോകാന്‍ കഴിയാതെയായി. കുഞ്ഞിനെ പരിപാലിക്കാനും ആരോഗ്യം സമ്മതിച്ചില്ല. ഇളയമകന്‍ വിദേശത്തായിരുന്നു. നാട്ടില്‍ വന്ന ശേഷം ചെറിയ ജോലികള്‍ക്കു പോകും. കൊച്ചുമകനെ വേണ്ടവണ്ണം പരിപാലിക്കാന്‍ കഴിയാത്തതിന്റെ വിഷമം അലട്ടിയിരുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.

Other News in this category



4malayalees Recommends