പ്രണയം നിഷേധിച്ചു ; ബൈക്കില്‍ പിന്തുടര്‍ന്നെത്തി കൊടുവാളിന് തലയ്ക്ക് വെട്ടി ; കോളേജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം ; ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയും ആശുപത്രിയില്‍

പ്രണയം നിഷേധിച്ചു ; ബൈക്കില്‍ പിന്തുടര്‍ന്നെത്തി കൊടുവാളിന് തലയ്ക്ക് വെട്ടി ; കോളേജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം ; ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയും ആശുപത്രിയില്‍
കോഴിക്കോട് നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. മൊകേരി മുറുവശ്ശേരി സ്വദേശി റഫ്‌നാസിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റഫ്‌നാസിനെ ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നാദാപുരം സ്റ്റേഷനില്‍ എത്തിച്ചു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യല്ലിന് ശേഷം ഇന്ന് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

കോഴിക്കോട് നാദാപുരത്ത് ഇന്നലെയാണ് സംഭവം. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. നഹീമയെ ആക്രമിച്ച ശേഷം റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിക്കുകയായിരുന്നു. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇയാള്‍ കൊടുവാള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലയ്ക്കാണു വെട്ടിയത്. പ്രണയ നൈരാശ്യമാണ് ഇത്തരമൊരു അതിക്രമത്തിനു പ്രേരിപ്പിച്ചതെന്ന് റഫ്‌നാസ് തന്നെ പൊലീസിനോടു വെളിപ്പെടുത്തി.

നാദാപുരം എം ഇ ടി കോളജ് ബി കോം വിദ്യാര്‍ത്ഥിനിയാണ് നഹീമ. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുപത് വയസുകാരിയായ നഹീമ ഇപ്പോള്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാണുള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഇന്ന് തന്നെ ചില ശസ്ത്രക്രിയകള്‍ നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Other News in this category



4malayalees Recommends