സംശയം ; ഭാര്യയെ കൊലപ്പെടുത്തി അടുത്ത മുറിയില്‍ കിടന്നുറങ്ങി ഭര്‍ത്താവ് ; മദ്യലഹരിയില്‍ നടത്തിയ ക്രൂരത

സംശയം ; ഭാര്യയെ കൊലപ്പെടുത്തി അടുത്ത മുറിയില്‍ കിടന്നുറങ്ങി ഭര്‍ത്താവ് ; മദ്യലഹരിയില്‍ നടത്തിയ ക്രൂരത
നഗരത്തെ നടുക്കിക്കൊണ്ടാണ് അടുത്തവീട്ടുകാര്‍ പോലും അറിയാതെ യുവതിയെ കൊലപ്പെടുത്തി. ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് ബൈക്കില്‍ നിന്നും ഊരിയെടുത്ത കമ്പിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്.

ശനിയാഴ്ച രാത്രിയോടെയായിരുന്നു കൊലപാതകം. എന്നാല്‍ ഇയാള്‍ ഭാര്യയെ തലയ്ക്ക് അടിച്ച് മദ്യലഹരിയില്‍ അടുത്തമുറിയില്‍ പോയി കിടന്നുറങ്ങി. ഭാര്യ മരിച്ചെന്ന കാര്യം മുരുകന്‍ അറിയുന്നത് നാട്ടുകാര്‍ കൂടിയപ്പോഴാണ്. മുരുകനെ(42) ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈശ്വരിയെ മുമ്പും ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംശയരോഗിയായിരുന്ന മുരുകന് ഈശ്വരി ജോലിക്ക് പോകുന്നതും ഫോണില്‍ സംസാരിക്കുന്നതുമൊന്നും ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന ഈശ്വരിയെ കത്തി കൊണ്ട് വയറില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പോലീസില്‍ പരാതിപ്പെടാന്‍ അന്ന് പലരും ഈശ്വരിയെ ഉപദേശിച്ചെങ്കിലും അവര്‍ മക്കളെ ഓര്‍ത്ത് പിന്മാറുകയായിരുന്നു. മാടന്‍നട ഇരവിപുരം റോഡില്‍ ഇരവിപുരം മാര്‍ക്കറ്റിന്റെ എതിര്‍വശത്ത് വാടകയ്ക്ക് താമസിക്കുന്ന മുരുകനും ഈശ്വരിയ്ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. സരസ്വതിയും ശങ്കരേശ്വരിയും.

വീട്ടില്‍ത്തന്നെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുനല്‍കുന്ന ജോലിയാണ് മുരുകന്. ഈശ്വരി മാര്‍ക്കറ്റിലെ പച്ചക്കറി കടകളില്‍ ഉള്‍പ്പടെ സഹായിയായി പോയിരുന്നു. മദ്യപിച്ചെത്തുന്ന മുരുകന്‍ ഭാര്യയോട് പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാരും പറയുന്നു. സംഭവദിവസം ഈശ്വരി മക്കളെ സഹോദരിയുടെ വീട്ടിലാക്കി മടങ്ങിയതായിരുന്നു.

മക്കളെ ഞായറാഴ്ച രാവിലെ എത്തി കൂട്ടിക്കൊണ്ടുവരാമെന്ന് ഫോണില്‍ സഹോദരി മഹാലക്ഷ്മിയെ അറിയിച്ചിരുന്നു. എന്നാല്‍ ബന്ധുക്കള്‍ രാവിലെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ച രാവിലെ കൂട്ടുകാരി അമ്പിളി ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. തുടര്‍ന്നാണ് അമ്പിളി ഈശ്വരിയുടെ വീട്ടിലെത്തുമ്പോള്‍ വാതില്‍ തുറന്നുകിടക്കുന്ന നിലിലായിരുന്നു. അവരാണ് അകത്തെ മുറിയില്‍ കട്ടിലില്‍ മരിച്ചനിലയില്‍ ഈശ്വരിയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഈ സമയത്തും ഇതൊന്നുമറിയാതെ അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന മുരുകന്‍. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends