മഹാരാഷ്ട്രയില്‍ ബിജെപി പരീക്ഷിക്കുന്നത് 'ഓപ്പറേഷന്‍ കമല' ? ശിവസേനയിലെ വിമത നീക്കം ആസൂത്രിതമെന്ന് സൂചന ; മുംബൈയില്‍ നിന്ന് നിര്‍ണ്ണായക മന്ത്രിസഭാ യോഗം

മഹാരാഷ്ട്രയില്‍ ബിജെപി പരീക്ഷിക്കുന്നത് 'ഓപ്പറേഷന്‍ കമല' ? ശിവസേനയിലെ വിമത നീക്കം ആസൂത്രിതമെന്ന് സൂചന ; മുംബൈയില്‍ നിന്ന് നിര്‍ണ്ണായക മന്ത്രിസഭാ യോഗം
മഹാരാഷ്ട്രയില്‍ ബിജെപി പരീക്ഷിക്കുന്നത് 'ഓപ്പറേഷന്‍ കമല'യെന്ന് സ്ഥിരീകരണം. അമിത് ഷാ നേരിട്ട് പുതിയ നീക്കങ്ങള്‍ നേതൃത്വം വഹിക്കുന്നുവെന്നും സൂചനകളുണ്ട്. ശിവസേനയിലെ വിമത നീക്കങ്ങള്‍ ആസൂത്രിതമായി നടപ്പിലാക്കിയതെന്നാണ് പുതിയ അഭ്യുഹങ്ങള്‍ വ്യക്തമാക്കുന്നത്. 40 എംഎല്‍എമാര്‍ തന്റെയൊപ്പമുണ്ടെന്നും ബാല്‍ താക്കറെയുടെ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുമെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞത് ബിജെപിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന.

പണം, അധികാരം, ഇതര സ്ഥാനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് ഓപ്പറേഷന്‍ കമല നടപ്പിലാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികമായി തെളിയിക്കപ്പെടാത്ത ഇത്തരം ഓഫറുകളെക്കുറിച്ച് ഒറ്റപ്പെട്ട വാര്‍ത്തകളുണ്ട്. ഇഡി, സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയന്ന് കൂറുമാറുന്നവരും ഏറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആണ്. വിമത എംഎല്‍എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ആണ് അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ട് പോയയ്. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്. മുംബൈയില്‍ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും

Other News in this category4malayalees Recommends