അസമിലെ ഹോട്ടലില്‍ ഇരുന്നല്ല മഹാരാഷ്ട്ര നിയമസഭയില്‍ എത്തിയാണ് ശക്തി തെളിയിക്കേണ്ടത് ; വിമതരെ പരിഹസിച്ച് ശരത് പവാര്‍

അസമിലെ ഹോട്ടലില്‍ ഇരുന്നല്ല മഹാരാഷ്ട്ര നിയമസഭയില്‍ എത്തിയാണ് ശക്തി തെളിയിക്കേണ്ടത് ; വിമതരെ പരിഹസിച്ച് ശരത് പവാര്‍
അസമിലെ ഹോട്ടലില്‍ ഇരുന്നല്ല മഹാരാഷ്ട്ര നിയമസഭയില്‍ എത്തിയാണ് ശക്തി തെളിയിക്കേണ്ടതെന്ന് വിമതരെ പരിഹസിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. കൃത്യമായ ചട്ടം പാലിച്ച് വിശ്വാസ വോട്ടിന് വേദിയൊരുങ്ങിയാല്‍ ഉദ്ധവ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാം.

ശിവസേന വിമതര്‍ മുംബൈയില്‍ എത്തിയാല്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ച ശേഷം ഇന്ന് ആദ്യമായാണ് പവാര്‍ പ്രതികരിച്ചത്. ഉദ്ധവിന് പൂര്‍ണ പിന്തുണയും ഉറപ്പുനല്‍കിയ അദ്ദേഹം അസമിലെ ഹോട്ടലിലിരുന്നല്ല മഹാരാഷ്ട്ര നിയമസഭയില്‍ എത്തിയാണ് ശക്തി തെളിയിക്കേണ്ടതെന്ന് വിമതരെ പരിഹസിക്കുകയും ചെയ്തു.

ഇത്തരം പ്രതിസന്ധികള്‍ ഏറെ കണ്ടതാണെന്നും നിലവിലെ പ്രതിസന്ധി ഉദ്ധവ് മറികടക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും പവാര്‍ പറഞ്ഞു.

എം.എല്‍.എമാര്‍ തിരിച്ചെത്തിയാല്‍ തങ്ങളെ എങ്ങനെയാണ് കൊണ്ടുപോയതെന്ന യാഥാര്‍ത്ഥ്യം അവര്‍ വിവരിക്കും. അവര്‍ ഇവിടെ വന്ന് ശിവസേനയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കുമ്പോള്‍ മഹാ വികാസ് അഘാഡിയുടെ ഭൂരിപക്ഷം തെളിയുമെന്നും പവാര്‍ പറഞ്ഞു.

അതേസമയം, ശിവസേന ജില്ലാ അധ്യക്ഷന്‍മാരുടെ അടിയന്തരയോഗം ഉദ്ധവ് താക്കറെ ഇന്ന് വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം.

Other News in this category4malayalees Recommends