പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100': ജോയ് മാത്യു

പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100': ജോയ് മാത്യു
പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100 മാര്‍ക്കെന്ന് നടന്‍ ജോയ് മാത്യു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് ആക്രമിച്ചതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ചായിരുന്നു നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100', എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളായതുകൊണ്ട് അവരോട് പരിഭവവും ദേഷ്യവുമില്ലെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

ജോയ് മാത്യുവിന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. 'സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണ്, പിന്നെയല്ലെ ഇവര്‍, ഇന്ദിരാജിയുടെ കൊച്ചു മോനല്ലേ … അവര്‍ക്കിങ്ങിനെയല്ലേ പറ്റൂ ..അയാള്‍ രാജകുമാരനാണ്.. കാപട്യങ്ങള്‍ ഇല്ലാത്ത യഥാര്‍ത്ഥ നായകന്‍', എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍.

Other News in this category



4malayalees Recommends