കൊവിഡ് ബാധിച്ചു, തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞ് അണുബാധ; 6 മാസമായി അബോധാവസ്ഥയില്‍ ; 26 കാരിയായ നഴ്‌സ് നീതു ഒടുവില്‍ മരണത്തിലേക്ക്

കൊവിഡ് ബാധിച്ചു, തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞ് അണുബാധ; 6 മാസമായി അബോധാവസ്ഥയില്‍ ; 26 കാരിയായ നഴ്‌സ് നീതു ഒടുവില്‍ മരണത്തിലേക്ക്
ആറുമാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ 26കാരിയായ നീതു ജോസഫ് ലോകത്തോട് വിടപറഞ്ഞു. 26 വയസായിരുന്നു. നഴ്‌സായിരുന്ന നീതു കോവിഡ് ബാധിച്ച് കരിപ്പുഴ ആശുപത്രിയില്‍ കഴിയവെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

ചക്കിക്കാവ് പുത്തന്‍പുരയ്ക്കല്‍ കുഞ്ഞുമോ(ജോസഫ്)ന്റെ മകളായ നീതു ഹൈദരാബാദില്‍ നഴ്‌സായിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായി. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞ് അണുബാധയേറ്റിരുന്നു. ഇതാണ് നീതുവിനെ അബോധാവസ്ഥയിലേയ്ക്ക് എത്തിച്ചത്.

പിന്നീട്, ഹൈദരാബാദില്‍നിന്ന് നാട്ടില്‍ എത്തിച്ച നീതുവിനെ ആലുവ രാജഗിരി ആശുപത്രിയിലടക്കം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമ്മ: സൂസി, കോട്ടയം ഉള്ളാട്ട് കുടുംബാംഗം. സഹോദരങ്ങള്‍: നീനു സിജോ ആന്റണി (പള്ളിത്താഴെ, നരിയങ്ങാനം), നിമ്മി. സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് ചക്കിക്കാവ് വിമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തും.

Other News in this category



4malayalees Recommends