ഞങ്ങള്‍ വന്നാല്‍ മഴ മാറി നില്‍ക്കുമോ ? കോളേജ് പിള്ളേര്‍ വാട്ടര്‍ പ്രൂഫാണോ ? കണ്ണൂര്‍ കളക്ടറുടെ പേജില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ കമന്റുകളിങ്ങനെ

ഞങ്ങള്‍ വന്നാല്‍ മഴ മാറി നില്‍ക്കുമോ ? കോളേജ് പിള്ളേര്‍ വാട്ടര്‍ പ്രൂഫാണോ ? കണ്ണൂര്‍ കളക്ടറുടെ പേജില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ കമന്റുകളിങ്ങനെ
കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.CBSE/ICSE സ്‌കൂളുകള്‍ അംഗന്‍വാടികള്‍ , മദ്രസ്സകള്‍ എന്നിവയ്ക്കടക്കം അവധി പ്രഖ്യാപിച്ചു. എന്നാല്‍, കോളേജ് വിദ്യാര്‍ഥികളെ അവധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഇതോടെ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു എത്തിയിരിക്കുകയാണ് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. കളക്ടറുടെ മഴ അവധി അറിയിപ്പിന് താഴെ കമന്റ് ബോക്‌സില്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായെത്തി. 'അതെന്താ നമ്മള്‍ കോളേജ് പിള്ളാരേ തവിട് കൊടുത്തു വാങ്ങിതാണോ'..

'കോളേജ് പിള്ളേര്‍ എന്താ വാട്ടര്‍ പ്രൂഫാണോ'.. 'കോളജ് കുട്ടികള്‍ വരുമ്പോ മഴ മാറി നില്‍ക്കുമോ'.. 'കോളേജ് പിള്ളാര് നീന്തി വരണമോ സര്‍'.. എന്നിങ്ങനെ നീളുന്നു കമന്റുകള്‍. കമന്റുകള്‍ക്കൊപ്പം ട്രോളുകളും നിറഞ്ഞു കഴിഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയ കളക്ടറെ അഭിനന്ദിക്കാനും കുട്ടികളും രക്ഷിതാക്കളും മറന്നില്ല.

Other News in this category



4malayalees Recommends