യൂത്ത് കോണ്‍ഗ്രസിലെ പീഡന പരാതി; സംഘടനയ്ക്കുള്ളില്‍ ഒതുക്കില്ല, സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വി ഡി സതീശന്‍

യൂത്ത് കോണ്‍ഗ്രസിലെ പീഡന പരാതി; സംഘടനയ്ക്കുള്ളില്‍ ഒതുക്കില്ല, സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വി ഡി സതീശന്‍
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പില്‍ പീഡനം നടന്നുവെന്ന പരാതി സംഘടനയ്ക്കുള്ളില്‍ ഒതുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഏതെങ്കിലും പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കും പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന പരാതിയുടെ പകര്‍പ്പ് ശരിയാണോ എന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. പാലക്കാട് ചേര്‍ന്ന ചിന്തിന്‍ ശിബിറിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പരാതി വ്യാജമാണെന്ന് ആരോപണവിധേയനായ വിവേക് നായരും പ്രതികരിച്ചിരുന്നു.

Other News in this category



4malayalees Recommends