കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ ഒരാള്‍ക്കെതിരെ പീഡനക്കേസ്

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ ഒരാള്‍ക്കെതിരെ പീഡനക്കേസ്

കോഴിക്കോട് പന്തരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ ഒരാള്‍ക്ക് എതിരെ സ്ത്രീ പീഡനത്തിന് കേസ്. കൊടുവള്ളി സ്വദേശി സാലിഹിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട സ്വദേശിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്.


പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യം ചെയ്തതിലൂടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇയാളാണ് ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

സംഭവത്തില്‍ പന്തിരിക്കരയിലുള്ള ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. പേരാമ്പ്ര എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം ഇര്‍ഷാദിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കും.

പൊലീസില്‍ പരാതി നല്‍കിയാല്‍ ഇര്‍ഷാദിനെ കൊല്ലുമെന്ന് തട്ടിക്കൊണ്ടു പോയവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മകന്റെ ശവവും ഫോട്ടോയും അയച്ചുതരുമെന്ന് പറഞ്ഞുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭീഷണിയെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

Other News in this category



4malayalees Recommends