വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ആക്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ആക്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
കോഴിക്കോട് വാഹന പരിശോധനയ്ക്ക് ഇടയില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കസബ പൊലീസ് സ്റ്റേഷനിലെ എസ്‌ഐക്കും ഡ്രൈവര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

കോട്ടപ്പറമ്പ് സ്വദേശി വിപിന്ഡ പത്മനാഭന്‍, പുതിയാപ്പ് സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൂന്താനം ജംഗ്ഷനില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എസ്‌ഐ എസ് അഭിഷേകിനും ഡ്രൈവര്‍ മുഹമ്മദ് സക്കറിയക്കും പരിക്കേറ്റു.

Other News in this category



4malayalees Recommends