ചെങ്കോട്ടയുടെ സുരക്ഷ വര്‍ധിപ്പിക്കണം ; സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്

ചെങ്കോട്ടയുടെ സുരക്ഷ വര്‍ധിപ്പിക്കണം ; സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്
രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. 75ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളുടെ ആക്രമണ ഭീഷണി നിലനിക്കുന്നുണ്ടെന്ന് ഐബി ഡല്‍ഹി പൊലീസിനു റിപ്പോര്‍ട്ട് നല്‍കി.

ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന ചെങ്കോട്ടയുടെ സുരക്ഷ വര്‍ധിപ്പിക്കണം. ചടങ്ങിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഡല്‍ഹി പൊലീസിന് അയച്ച പത്ത് പേജ് റിപ്പോര്‍ട്ടിലാണ് ജാഗ്രതാ നിര്‍ദേശം. സ്വാതന്ത്ര്യ ദിനത്തിലെ പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന ചെങ്കോട്ടയുടെ സുരക്ഷ വര്‍ധിപ്പിക്കണം. പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends