പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌കാര ചടങ്ങിനിടെ സഹോദരനും പാമ്പ് കടിയേറ്റു; ദാരുണാന്ത്യം

പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്‌കാര ചടങ്ങിനിടെ സഹോദരനും പാമ്പ് കടിയേറ്റു; ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ പാമ്പുകടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ സഹോദരനും പാമ്പ് കടിയേറ്റ് മരണം. ജ്യോഷ്ഠന്റെ മരണാനന്തര ചടങ്ങിനെത്തിയ അനുജന്‍ കിടന്നുറങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചത്. ബുധനാഴ്ച ഭവാനിപൂര്‍ ഗ്രാമത്തില്‍ നടന്ന സഹോദരന്‍ അരവിന്ദ് മിശ്രയുടെ (38) അന്ത്യകര്‍മങ്ങള്‍ക്കിടെയാണ് ഗോവിന്ദ് മിശ്ര(22) രാത്രി പാമ്പ് കടിയേറ്റ് മരിച്ചതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ രാധാ രമണ്‍ സിംഗ് പറഞ്ഞു. ചൊവ്വാഴ്ചയാണ് അരവിന്ദ് മിശ്ര പാമ്പുകടിയേറ്റ് മരിച്ചത്.


പിന്നാലെ ഗോവിന്ദ് മിശ്രയെ ഉറക്കത്തില്‍ പാമ്പുകടിയേറ്റ് മരിച്ച നിലയിലാണ് കാണപ്പെട്ടത്. അതേ വീട്ടില്‍ ഉണ്ടായിരുന്ന കുടുംബത്തിലെ ബന്ധുക്കളിലൊരാളായ ചന്ദ്രശേഖര്‍ പാണ്ഡെക്കും (22) പാമ്പ് കടിയേറ്റിട്ടുണ്ടെന്നും പോലീസ് പറയുന്നു. പാണ്ഡെയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

Other News in this category4malayalees Recommends