നിതീഷ് കുമാര്‍ എന്‍ഡിഎ വിടുമെന്ന് സൂചന; സോണിയയുമായി സംസാരിച്ചു

നിതീഷ് കുമാര്‍ എന്‍ഡിഎ വിടുമെന്ന് സൂചന; സോണിയയുമായി സംസാരിച്ചു

ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡിഎ വിടുമെന്ന് സൂചന. നിതീഷ് കുമാര്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ബീഹാറില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന രണ്ടാമത്തെ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചുവെന്നാണ് വിവരം. മറ്റ് നേതാക്കളുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


നിതീഷ് കുമാറിന് ബിജെപിയുമായി കടുത്ത അഭിപ്രായ ഭിന്നതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ നിതീഷ്‌കുമാറിന്റെ വരവ് പ്രതിപക്ഷ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.എന്‍ഡിഎ വിട്ട് പുറത്തു വന്നാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ അടുത്ത 24 മണിക്കൂര്‍ വരെ കാത്തിരിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു

Other News in this category4malayalees Recommends