പ്രണയത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായില്ല; ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായ മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി പിതാവ്; അറസ്റ്റില്‍

പ്രണയത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായില്ല; ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായ മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി പിതാവ്; അറസ്റ്റില്‍
വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത പ്രണയബന്ധത്തില്‍ തുടര്‍ന്ന മകളെ കൊലപ്പെടുത്താനായി ഒരു ലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കിയ പിതാവ് അറസ്റ്റില്‍ ക്വട്ടേഷനെടുത്ത രണ്ടുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കങ്കര്‍ഖേഡയിലാണ് സംഭവം.

പ്രണബന്ധത്തെ ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടായതോടെ പെണ്‍കുട്ടി വീടിന് മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മകള്‍ അഡ്മിറ്റായ ആശുപത്രിയിലെ ജീവനക്കാരനെ പണം നല്‍കി വശീകരിച്ച് മകളെ വധിക്കാനായി പിതാവ് പ്രേരിപ്പിച്ചത്.

പെണ്‍കുട്ടിക്ക് ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം ക്ലോറൈഡ് ശരീരത്തില്‍ കുത്തിവച്ചാണ് കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നവീന്‍ കുമാര്‍, ആശുപത്രി ജീവനക്കാരന്‍ നരേഷ് കുമാര്‍, ഇവരെ സഹായിച്ച ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

അതേസമയം വീടിന് മുകളില്‍ നിന്നും പെണ്‍കുട്ടി ചാടിയത് കുരങ്ങുകളെ കണ്ട് ഭയന്നാണെന്നായിരുന്നു പിതാവ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഒരു ലക്ഷം രൂപ നല്‍കി ആശുപത്രി ജീവനക്കാരനായ നരേഷ് കുമാറിന് ക്വട്ടേഷന്‍ നല്‍കിയത്. ഒരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെ ഡോക്ടറുടെ വേഷത്തില്‍ ഐസിയുവില്‍ പ്രവേശിച്ച നരേഷ് കുമാര്‍, പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കുകയായിരുന്നു. പെട്ടെന്ന് പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായെങ്കിലും മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.

ഇവിടെ നടത്തിയ പരിശോധനയില്‍ കൂടിയ അളവില്‍ പൊട്ടാസ്യം ക്ലോറൈഡ് ശരീരത്തില്‍ എത്തിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. പിന്നാലെ, നരേഷ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. ഇയാളില്‍നിന്നു പൊട്ടാസ്യം ക്ലോറൈഡ് നിറച്ച സിറിഞ്ചും 90,000 രൂപയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends