രാഖി പൂര്‍ണിമ പൂജയെ ചൊല്ലിയുള്ള കുടുംബ വഴക്ക് ; ഒരു വീട്ടിലെ നാലു പേരെ യുവതി കൊലപ്പെടുത്തി

രാഖി പൂര്‍ണിമ പൂജയെ ചൊല്ലിയുള്ള കുടുംബ വഴക്ക് ; ഒരു വീട്ടിലെ നാലു പേരെ യുവതി കൊലപ്പെടുത്തി
രാഖി പൂര്‍ണിമ പൂജയെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു വീട്ടിലെ നാലുപേരെ യുവതി കൊലപ്പെടുത്തി. കൊല്‍ക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്‌നില്‍ ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. മാധബി (58), ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ മകള്‍ 13 വയസ്സുകാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലയില്‍ കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. കൂട്ടുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കഠാര പൊലീസ് പിടിച്ചെടുത്തു.

കൊല്ലപ്പെട്ട ദേബാഷിസും ഭാര്യയും മകളും താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി 10.30 ഓടെ വീട്ടില്‍ രാഖി പൂര്‍ണിമ ആഘോഷിക്കുന്നതിനെ ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. താഴത്തെ നിലയിലെ കക്കൂസില്‍ ടാപ്പ് തുറന്നിരിക്കുന്നതായി പല്ലബി കണ്ടതോടെ സ്ഥിതിഗതികള്‍ വഷളായി. ഇത്തരത്തില്‍ വെള്ളം പാഴായിപ്പോകുന്നത് മൂലം തങ്ങള്‍ക്ക് പലപ്പോഴും ജലക്ഷാമം അനുഭവപ്പെടുന്നതായി അമ്മായിയമ്മയോട് പരാതിപ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ പല്ലബി ദേഷ്യത്തില്‍ കഠാര എടുത്ത് അമ്മായിയമ്മയെ കുത്തുകയായിരുന്നു. ദേബാഷിസും ഭാര്യയും മകളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ അവര്‍ അവരെയും കുത്തുകയായിരുന്നു. കഴുത്തിലും തോളിലും നെഞ്ചിലും കൈയിലുമാണ് കുത്തേറ്റത്.

നാല് പേരെയും കൊലപ്പെടുത്തിയതായി പല്ലബി പൊലീസിനോട് സമ്മതിച്ചു. താന്‍ മാനസിക രോ?ഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് അവള്‍ പോലീസിനോട് പറഞ്ഞു.കുടുംബത്തില്‍ വഴക്ക് പതിവാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മറ്റുള്ളവരുമായി ഇടപെടല്‍ അധികമില്ലാത്ത വ്യക്തികളാണ് വീട്ടിലുള്ളവരെന്നും അയല്‍ക്കാര്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends