ജോലി സ്ഥലത്തെ സ്ത്രീയുമായി അവിഹിത ബന്ധം ; ഉറങ്ങികിടന്ന ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച് ഭാര്യ

ജോലി സ്ഥലത്തെ സ്ത്രീയുമായി അവിഹിത ബന്ധം ; ഉറങ്ങികിടന്ന ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച് ഭാര്യ
ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് ഭാര്യ. തമിഴ്‌നാട് റാണിപേട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് മുറിയില്‍ ഉറങ്ങിക്കിടക്കവെയാണ് ഭാര്യയുടെ അതിക്രമം. ജനനേന്ദ്രിയത്തില്‍ പൊള്ളലേറ്റ പുതുപ്പാട്ട് സ്വദേശി തങ്കരാജിനെ അയല്‍വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാന്‍ തയാറാകാത്തതില്‍ ദേഷ്യം വന്നാണ് താന്‍ ഈ കടുംകൈ ചെയ്തതെന്ന് ഭാര്യ പ്രിയ പറഞ്ഞു.

ഏഴു വര്‍ഷം മുമ്പ് ആണ് തങ്കരാജിന്റെയും പ്രിയയുടെയും വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളുണ്ട്. സെല്‍ഫോണ്‍ പാര്‍ട്‌സ് നിര്‍മാണ പ്ലാന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു തങ്കരാജ്. തങ്കരാജിന് ജോലിസ്ഥലത്ത് വച്ച് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രിയ അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു.

ചൊവ്വാഴ്ച ഭാര്യയുമായി വാക്ക് തര്‍ക്കത്തിനൊടുവില്‍ തങ്കരാജ് ഉറങ്ങാന്‍ പോയിരുന്നു. എന്നാല്‍, അപ്പോഴും അസ്വസ്ഥയായ പ്രിയ, തിളച്ച വെള്ളം ഉണ്ടാക്കി തങ്കരാജിന്റെ ജനനേന്ദ്രിയത്തില്‍ ഒഴിക്കുകയായിരുന്നു. വേദനകൊണ്ടുള്ള യുവാവിന്റെ നിലവിളി കേട്ടാണ് അയല്‍വാസികളെത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വെല്ലൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Other News in this category



4malayalees Recommends