അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം

അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ദുബൈ മുന്‍സിപ്പാലിറ്റി. രക്ഷിതാക്കള്‍ ഒപ്പമുണ്ടെങ്കിലും കുട്ടികള്‍ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങളില്‍ ഇറങ്ങരുത്.

പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷ്,അറബിക് ഭാഷകളില്‍ ഹോട്ടലുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും പ്രദര്‍ശിപ്പിക്കണം. കുട്ടികള്‍ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളും ഒപ്പമുണ്ടാകണം. നീന്തല്‍ കുളത്തിന്റെ വലിപ്പവും സന്ദര്‍ശകരുടെ എണ്ണവും അനുസരിച്ച് വേണം ലൈഫ്ഗാര്‍ഡുകളെ നിയോഗിക്കാന്‍. രക്ഷാദൗത്യങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭിച്ചവരും പ്രാഥമിക ശുശ്രൂഷകള്‍ അറിയാവുന്നവരുമാകണം. ലൈഫ്ഗാര്‍ഡുകളെ ഹോട്ടല്‍ മാനേജ്‌മെന്റ് ജോലികള്‍ ഏല്‍പ്പിക്കരുത്. കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് വരുന്നതെന്ന് ഉറപ്പുവരുത്തണം എന്നിങ്ങനെയുള്ള ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുള്ളത്.

Other News in this category



4malayalees Recommends