കാറിന്റെ പാഞ്ഞുള്ള വരവ് കണ്ട് പേടിച്ച് ബൈക്ക് ഒതുക്കി നിര്‍ത്തിയ അച്ഛനും മകനും ദാരുണമായി മരിച്ചു ; മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചവര്‍ ആഡംബര കാറില്‍ സുരക്ഷിതര്‍ !

കാറിന്റെ പാഞ്ഞുള്ള വരവ് കണ്ട് പേടിച്ച് ബൈക്ക് ഒതുക്കി നിര്‍ത്തിയ അച്ഛനും മകനും ദാരുണമായി മരിച്ചു ; മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചവര്‍ ആഡംബര കാറില്‍ സുരക്ഷിതര്‍ !
മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചവര്‍ ആഡംബര കാറിന്റെ എയര്‍ബാഗില്‍ സുരക്ഷിരായപ്പോള്‍ നടുറോഡില്‍ പൊലിഞ്ഞത് ഒരച്ഛന്റെയും മകന്റെയും ജീവന്‍. നിര്‍മാണ തൊഴിലാളിയാണ് പ്രദീപും മകനുമാണ് മരിച്ചത്. കാറിന്റെ പാഞ്ഞുള്ള വരവ് കണ്ട് പേടിച്ച് ബൈക്ക് ഒതുക്കി നിര്‍ത്തിയ അച്ഛനും മകനുമാണ് ദാരുണമായി മരിച്ചത്.

ഇരുവരുടെയും വിയോഗം നാടിനും നാട്ടുകാര്‍ക്കും വിശ്വസിക്കാനായിട്ടില്ല. കിളിമാനൂര്‍ആറ്റിങ്ങല്‍ റോഡിലെ നഗരൂരിലാണ് ദരുണമായ അപകടം നടന്നത്. സ്വന്തമായി ഒരു വീട് വെയ്ക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിവരികയായിരുന്നു പ്രദീപ്. ഇതിനിടെയാണ് പ്രദീപിനെ അപകടം തട്ടിയെടുത്തത്.

എന്നും ജോലി കഴിഞ്ഞ് വന്നാല്‍ മക്കളെയും കൂട്ടി തന്റെ പഴയ ഇരുചക്ര വാഹനത്തില്‍ ടൗണിലേക്ക് ഇറങ്ങുന്ന പതിവുണ്ട് പ്രദീപിന്.

അഞ്ചുവയസുകാരന്‍ ശ്രീദേവിനെ മുന്നിലാണ് ഇരുത്തിയത്. പതിനഞ്ചുകാരനായ മൂത്തമകന്‍ ശ്രീഹരി പിറകിലും ഇരുന്നു. ഈ സമയം, ഒരു ഫോര്‍ച്യൂണര്‍ കാര്‍ അമിത വേഗതയില്‍ വരുന്നത് പ്രദീപ് കണ്ടു. ഭയന്ന് അതിവേഗം തന്നെ പ്രദീപ് തന്റെ ഇരുചക്രവാഹനം സൈഡിലേക്ക് ഒതുക്കി നിര്‍ത്തി. എന്നാല്‍, കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു.

കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളിലെ എയര്‍ബാഗുകള്‍ വാഹനത്തിലുണ്ടായിരുന്ന ഷിറാസിനെയും ജാഫര്‍ഖാനെയും സുരക്ഷിതരാക്കി. ഈ സമയം പ്രദീപ് രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. 15 കാരനായ മകന്‍ ശ്രീഹരി ഇടിയുടെ അഘാതത്തില്‍ റോഡിന്റെ അപ്പുറത്തേക്ക് തെറിച്ചുവീണു. പിന്നാലെ പോലീസ് എത്തി. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തി.

സാരമായി പരിക്കേറ്റ പ്രദീപിനെയും മൂത്തമകനെയും കയറ്റി. പിന്നീട് ടോര്‍ച്ചു അടിച്ചു നോക്കിയപ്പോള്‍ കണ്ട കാഴ്ച ഉള്ളുപൊള്ളിക്കുന്നതായിരുന്നു. അഞ്ചുവയസുകാരന്‍ ശ്രീദേവിന്റെ തലയില്ലാത്ത ശരീരം തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഇത് ഓടികൂടിയവരുടെയും ചങ്ക് തകര്‍ത്തു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വീട്ടിലെത്തിച്ച പ്രദീപിന്റെയും മകന്റെയും മൃതദേഹം സംസ്‌കരിച്ചു. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Other News in this category



4malayalees Recommends