ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമാകുമെന്ന് ഭാരവാഹികള്‍

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമാകുമെന്ന് ഭാരവാഹികള്‍

ആല്‍ബനി (ന്യൂയോര്‍ക്ക്): ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സിഡിഎംഎ) ഓണാഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഭാരവാഹികളെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയയും സെക്രട്ടറി അനൂപ് അലക്‌സും അറിയിച്ചു.സെപ്തംബര്‍ 11 ഞായറാഴ്ച കോളനി കുക്ക് പാര്‍ക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. 'പൊന്നോണം 2022' എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷ പരിപാടികള്‍ രാവിലെ 11:00 മണിക്ക് ആരംഭിക്കും. ഓണ സദ്യയ്ക്കു പുറമെ തിരുവാതിര, പൂക്കളം, വടംവലി തുടങ്ങി വിവിധ കലാകായിക പരിപാടികള്‍ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് ഇരുവരും അറിയിച്ചു.


ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും, ആല്‍ബനി സന്ദര്‍ശിക്കുന്ന അതിഥികളും ഈ ആഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു.


കോവിഡ്19 വ്യാപനത്തെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു.


ഓണ്‍ലൈന്‍ വഴി പുതിയ അംഗത്വമെടുക്കല്‍, അംഗത്വം പുതുക്കല്‍, അസ്സോസിയേഷന്റെ വിവിധ പരിപാടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍, അവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍, ചാരിറ്റി വിഭാഗമായ 'ജീവന്‍ ഫണ്ട്' വിവരങ്ങള്‍ മുതലായവ ഏറെ ജനസമ്മതി നേടുന്നുണ്ടെന്ന് സുനില്‍ സക്കറിയ പറഞ്ഞു.


ആഘോഷത്തില്‍ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അസ്സോസിയേഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും പ്രസിഡന്റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സക്കറിയ 518 894 1564, അനൂപ് അലക്‌സ് 224 616 0411, secretary@cdmany.org


വെബ്: https://cdmany.org/


Other News in this category4malayalees Recommends