എനര്‍ജി ബില്ലുകള്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് 2500 പൗണ്ടില്‍ മരവിപ്പിച്ച് നിര്‍ത്തും; പുടിന്റെ ഗ്യാസ് തന്ത്രത്തിന് പ്രതിരോധമായി ലിസ് ട്രസിന്റെ 150 ബില്ല്യണ്‍ പൗണ്ട് പദ്ധതി; ബിസിനസ്സുകള്‍ക്ക് ആറ് മാസത്തെ പിന്തുണ; സപ്ലൈ ഉറപ്പാക്കാന്‍ ഫ്രാക്കിംഗ്

എനര്‍ജി ബില്ലുകള്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് 2500 പൗണ്ടില്‍ മരവിപ്പിച്ച് നിര്‍ത്തും; പുടിന്റെ ഗ്യാസ് തന്ത്രത്തിന് പ്രതിരോധമായി ലിസ് ട്രസിന്റെ 150 ബില്ല്യണ്‍ പൗണ്ട് പദ്ധതി; ബിസിനസ്സുകള്‍ക്ക് ആറ് മാസത്തെ പിന്തുണ; സപ്ലൈ ഉറപ്പാക്കാന്‍ ഫ്രാക്കിംഗ്

ഒക്ടോബര്‍ 1 മുതല്‍ എനര്‍ജി ബില്ലുകള്‍ ശരാശരി 2500 പൗണ്ടില്‍ മരവിപ്പിച്ച് നിര്‍ത്താന്‍ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ലിസ് ട്രസ്. രണ്ട് വര്‍ഷത്തേക്കാണ് ഈ തോതില്‍ എനര്‍ജി ബില്ലുകള്‍ മരവിപ്പിക്കുക. 150 ബില്ല്യണ്‍ പൗണ്ട് ഇറക്കിയാണ് പുതിയ പ്രധാനമന്ത്രി ഈ പദ്ധതി നടപ്പാക്കുന്നത്.


അസാധാരണ നടപടികളാണെന്ന് സമ്മതിച്ച ലിസ് ട്രസ് 2024 ഒക്ടോബര്‍ വരെയെങ്കിലും ഭവനങ്ങളുടെ എനര്‍ജി ചെലവുകള്‍ 2500 പൗണ്ടില്‍ പരിമിതപ്പെടുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ഇതോടൊപ്പം 400 പൗണ്ട് ധനസഹായം കൂടി ലഭിക്കുന്നതോടെ ഈ വര്‍ഷം നിലവിലെ ബില്ലില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകില്ലെന്നത് ആശ്വാസമാകും.

കോവിഡിന്റെ തോതില്‍ തന്നെ ഇടപെടല്‍ ആവശ്യമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ലിസ് ട്രസ് വ്യക്തമാക്കി. മറിച്ചായാല്‍ സമ്പദ് വ്യവസ്ഥ തകരുന്നത് നോക്കിനില്‍ക്കേണ്ടി വരും. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശം വര്‍ഷങ്ങളായി യുകെ പാലിക്കുന്ന എനര്‍ജി തന്ത്രത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നതായി ചൂണ്ടിക്കാണിച്ചു.

ഈ സ്ഥിതി ഇനി ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ഫ്രാക്കിംഗ് നിരോധനം ഉടനടി റദ്ദാക്കുമെന്ന് ലിസ് ട്രസ് പ്രഖ്യാപിച്ചു. ഇതോടെ നോര്‍ത്ത് സീയില്‍ ഓയില്‍, ഗ്യാസ് ഘനനത്തിന് നടപടികള്‍ തുടങ്ങും. ഫ്രാക്കിംഗ് കിണറുകളില്‍ നിന്നും ആറ് മാസത്തിനകം ഗ്യാസ് വരുമെന്ന് ട്രസ് പറഞ്ഞു. 2040-ല്‍ യുകെയെ എനര്‍ജി കയറ്റുമതി രാജ്യമാക്കി മാറ്റാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഭവനങ്ങള്‍ക്ക് സമാനമായി ബിസിനസ്സുകള്‍ക്ക് ആറ് മാസത്തേക്കുള്ള പിന്തുണയും ലഭ്യമാക്കും. ഇതുവഴി ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിനൊപ്പം സിപിഐ പണപ്പെരുപ്പ നിരക്ക് നാല് മുതല്‍ അഞ്ച് ശതമാനം പോയിന്റ് വരെയായി ചുരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ പ്രഖ്യാപിക്കേണ്ട സമ്മര്‍ദത്തില്‍ നിന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോചിതമാകും.
Other News in this category



4malayalees Recommends