'അവരെ വളരെയേറെ മിസ് ചെയ്യും'! എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് 'ജെയിംസ് ബോണ്ട് 007'; 2012 ഒളിംപിക്‌സ് വേദിയില്‍ രാജ്ഞിയ്‌ക്കൊപ്പം പറന്നെത്തി ഹെലികോപ്ടറില്‍ നിന്നും 'ചാടിയ' രാജ്ഞി; രസങ്ങളില്‍ ഒപ്പം നിന്ന മഹാറാണി

'അവരെ വളരെയേറെ മിസ് ചെയ്യും'! എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് 'ജെയിംസ് ബോണ്ട് 007'; 2012 ഒളിംപിക്‌സ് വേദിയില്‍ രാജ്ഞിയ്‌ക്കൊപ്പം പറന്നെത്തി ഹെലികോപ്ടറില്‍ നിന്നും 'ചാടിയ' രാജ്ഞി; രസങ്ങളില്‍ ഒപ്പം നിന്ന മഹാറാണി

96-ാം വയസ്സില്‍ വിടവാങ്ങിയ എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഡാനിയല്‍ ക്രെയ്ഗ്. രാജ്ഞിയെ വളരെയേറെ മിസ് ചെയ്യുമെന്നാണ് 2012 ഒളിംപിക്‌സ് സ്‌കെച്ചില്‍ രാജ്ഞിയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ട ബ്രിട്ടീഷ് സ്‌പൈ കഥാപാത്രത്തെ അവതരിപ്പിച്ച 54-കാരന്‍ ഡാനിയല്‍ ക്രെയ്ഗ് വ്യക്തമാക്കിയത്.


'മറ്റ് നിരവധി ആളുകളെ പോലെ ഞാനും ഇന്നത്തെ വാര്‍ത്തയില്‍ അതീവ ദുഃഖിതനാണ്. എന്റെ മനസ്സ് രാജകുടുംബത്തോടൊപ്പമാണ്, അവര്‍ സ്‌നേഹിച്ച, അവരെ സ്‌നേഹിച്ച എല്ലാവര്‍ക്കുമൊപ്പം', നടന്‍ പിഎ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

'സമാനതകളില്ലാത്ത പാരമ്പര്യമാണ് രാജ്ഞി ബാക്കിയാക്കുന്നത്, അവരെ ഏറെ മിസ് ചെയ്യും', ഡാനിയല്‍ ക്രെയ്ഗ് കൂട്ടിച്ചേര്‍ത്തു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും ഹെലികോപ്ടറില്‍ രാജ്ഞി ജെയിംസ് ബോണ്ടിന്റെ സുരക്ഷയില്‍ 2012 ലണ്ടന്‍ ഒളിംപിക്‌സ് ഗെയിംസിന്റെ ഉദ്ഘാടന വേദിയിലേക്ക് എത്തുന്നതായിരുന്നു ഫിലിം.

രാജ്ഞിയുടെ സ്റ്റണ്ട് ഡബിള്‍ ഹെലികോപ്ടറില്‍ നിന്നും ചാടുന്ന തരത്തിലായിരുന്നു വീഡിയോ. പൊടുന്നനെ ഒളിംപിക് സ്റ്റേഡിയത്തിലെ സീറ്റില്‍ രാജ്ഞി പ്രത്യക്ഷപ്പെടുകയും ചെയ്തു. കാണികളെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു ജെയിംസ് ബോണ്ടിനൊപ്പമുള്ള രാജ്ഞിയുടെ വരവ്.

ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് രാജ്ഞിയുടെ മരണം ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചത്. അമ്മയുടെ സംസ്‌കാര ചടങ്ങിന് മുന്നോടിയായി ചാള്‍സ് ഭാര്യ കാമില്ലയ്‌ക്കൊപ്പം യുകെയില്‍ പര്യടനം നടത്തും. രാജ്ഞിയുടെ പ്രിയപ്പെട്ട ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ 99-ാം വയസ്സില്‍ വിടവാങ്ങി ഒരു വര്‍ഷം പിന്നിടവെയാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗം.
Other News in this category



4malayalees Recommends