രാജാവായി മാറിയ ചാള്‍സിന്റെ മനസ്സും മാറി! ഹാരിയ്ക്കും, മെഗാനും ആശംസകള്‍ ചേര്‍ന്ന് പുതിയ രാജാവ്; സമാധാനത്തിന്റെ വെള്ളക്കൊടി വീശിയ ചാള്‍സ് സസെക്‌സ് ദമ്പതികളെ രാജകുടുംബത്തിലേക്ക് തിരികെ ക്ഷണിക്കുന്നു

രാജാവായി മാറിയ ചാള്‍സിന്റെ മനസ്സും മാറി! ഹാരിയ്ക്കും, മെഗാനും ആശംസകള്‍ ചേര്‍ന്ന് പുതിയ രാജാവ്; സമാധാനത്തിന്റെ വെള്ളക്കൊടി വീശിയ ചാള്‍സ് സസെക്‌സ് ദമ്പതികളെ രാജകുടുംബത്തിലേക്ക് തിരികെ ക്ഷണിക്കുന്നു

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ആദ്യ അഭിസംബോധനയില്‍ പല കാര്യങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം മകന്‍ ഹാരിയോടും, ഭാര്യ മെഗാനോടും പുലര്‍ത്തിയ നിലപാടുകളാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴും സസെക്‌സ് ദമ്പതികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ രാജാവ് തയ്യാറായി.


രാജകുടുംബത്തിലെ പുകഞ്ഞ കൊള്ളികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരിയോടും, മെഗാനോടും പുതിയ രാജാവിന്റെ സമീപനം സ്‌നേഹമുള്ള പിതാവിന്റെ മനസ്സ് മാത്രമല്ല. സമാധാനത്തിന്റെ വെള്ളക്കൊടി വീശി ഇരുവരെയും രാജകുടുംബത്തിലേക്ക് തിരികെ വരവേല്‍ക്കാനാണ് ചാള്‍സിന്റെ ശ്രമം.

രാജാവായ ശേഷം ആദ്യമായി രാജ്യത്തോട് സംസാരിക്കുമ്പോള്‍ 73-കാരനായ ചാള്‍സ് തന്റെ രണ്ട് മക്കളെ കുറിച്ചും സംസാരിച്ചു. വിദേശത്ത് സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്ന ഹാരിയോടും, മെഗാനോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ചാള്‍സ് വ്യക്തമാക്കിയത്.

സീനിയര്‍ റോയല്‍സ് പദവി ഉപേക്ഷിച്ച് യുഎസിലേക്ക് പോകാന്‍ തീരുമാനിച്ച സസെക്‌സ് ദമ്പതികളുടെ നീക്കം രാജകുടുംബത്തില്‍ രോഷത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ രാജാവായ ശേഷം ചാള്‍സ് ഈ മുറിവുകള്‍ ഉണക്കാന്‍ ശ്രമിക്കുകയാണ്. ഇരുവരെയും രാജകുടുംബത്തില്‍ സജീവമാക്കി മാറ്റാനുള്ള നീക്കങ്ങള്‍ വിജയം കാണുമോയെന്ന് കാത്തിരുന്ന് കാണാം.

Other News in this category



4malayalees Recommends