ചരിത്രപരമായ ചടങ്ങില്‍ ചാള്‍സ് മൂന്നാമനെ ഔദ്യോഗികമായി രാജാവായി പ്രഖ്യാപിക്കും; ചടങ്ങ് സെന്റ് ജെയിംസ് കൊട്ടാരത്തില്‍; ആക്‌സഷന്‍ കൗണ്‍സിലില്‍ പ്രഖ്യാപനമെത്തും; ആദ്യമായി ടെലിവിഷനില്‍

ചരിത്രപരമായ ചടങ്ങില്‍ ചാള്‍സ് മൂന്നാമനെ ഔദ്യോഗികമായി രാജാവായി പ്രഖ്യാപിക്കും; ചടങ്ങ് സെന്റ് ജെയിംസ് കൊട്ടാരത്തില്‍; ആക്‌സഷന്‍ കൗണ്‍സിലില്‍ പ്രഖ്യാപനമെത്തും; ആദ്യമായി ടെലിവിഷനില്‍

സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നടക്കുന്ന ചരിത്രപരമായ ചടങ്ങില്‍ ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി രാജാവായി പ്രഖ്യാപിക്കപ്പെടും. രാജ്ഞി മരിച്ചതിന്റെ ഭാഗമായി പാതി താഴ്ത്തിയ പതാകകള്‍ ആക്‌സഷന്‍ കൗണ്‍സിലിന് ശേഷം പൂര്‍ണ്ണമായി ഉയര്‍ത്തും.


ആക്‌സഷന്‍ കൗണ്‍സില്‍ ആദ്യമായി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യും. ഞായറാഴ്ച വരെ വിവിധ പ്രഖ്യാപനങ്ങള്‍ നടക്കും. ഇതിന് ശേഷം പതാക വീണ്ടും പാതിയാക്കി താഴ്ത്തി കെട്ടും.

വികാരപരമായ പ്രസംഗമാണ് അമ്മയുടെ ജീവിത സേവനങ്ങളെ കുറിച്ച് രാജാവ് നടത്തിയത്. അമ്മയുടെ നഷ്ടത്തില്‍ ഏറെ ദുഃഖമുണ്ടെന്ന് ചാള്‍സ് രാജാവ് വ്യക്തമാക്കി. തന്റെ 70 വര്‍ഷ കാലയളവില്‍ അന്തരിച്ച രാജ്ഞി നല്‍കിയ സേവനത്തിന് തുല്യമായി രാജ്യത്തെ സേവിക്കുമെന്ന് രാജാവ് വാഗ്ദാനം ചെയ്തു.

അമ്മ മരിച്ച നിമിഷത്തില്‍ ചാള്‍സ് രാജാവായെങ്കിലും ആക്‌സഷന്‍ കൗണ്‍സില്‍ ചേര്‍ന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഭാര്യ കാമില്ല, രാജാവിന്റെ മകന്‍ വില്ല്യം എന്നിവര്‍ ചടങ്ങിനെത്തും.
Other News in this category



4malayalees Recommends