എലിസബത്ത് രാജ്ഞിയ്ക്ക് വിട നല്‍കാന്‍ രാജ്യം ; 12 ദിവസത്തോളം നീളുന്ന ദുഖാചരണം ; സഭാംഗങ്ങള്‍ അനുശോചന സമ്മേളനം നടത്തി ; നാളെ മൃതദേഹം റോഡ് മാര്‍ഗ്ഗം എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലെത്തിക്കും ;സംസ്‌കാര ചടങ്ങുകള്‍ 19ന്‌

എലിസബത്ത് രാജ്ഞിയ്ക്ക് വിട നല്‍കാന്‍ രാജ്യം ;  12 ദിവസത്തോളം നീളുന്ന ദുഖാചരണം ; സഭാംഗങ്ങള്‍ അനുശോചന സമ്മേളനം നടത്തി ; നാളെ മൃതദേഹം റോഡ് മാര്‍ഗ്ഗം എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലെത്തിക്കും ;സംസ്‌കാര ചടങ്ങുകള്‍ 19ന്‌
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ രാജ്യം ദുഖാചരണത്തിലാണ്.12 ദിവസത്തോളം നീളുന്ന ദുഖാചരം നടത്തുകയാണ് രാജ്യത്തിന്. സംസ്‌കാര ചടങ്ങിന് ശേഷം ഏഴു ദിവസം കൂടി രാജകുടുംബത്തിലെ ദുഖാചരണം തുടരും. ഇന്ത്യ ഞായറാഴ്ച ദുഖാചരണം നടത്തും. വിവിധ രാജ്യത്തെ നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തേക്കും.

Queen Elizabeth's body will be buried next to her parents.. What will  happen to Prince Philip's

ദുഖാചരണത്തിന്റെ ഭാഗമായി ഇന്നലെ വെസ്റ്റ് മിനിസ്റ്റര്‍ ആബെയിലും സെയിന്റ് പോള്‍ കത്തീഡ്രലിലും വിന്‍ഡ്‌സര്‍ കാസിലിലും പള്ളി മണികള്‍ മുഴങ്ങി. ജനപ്രതിനിധി സഭാംഗങ്ങള്‍ അനുശോചന സമ്മേളനം നടത്തി . ഹൈഡ് പാര്‍ക്കിലും മറ്റും ആചാര വെടി മുഴങ്ങി രാജ്ഞിയോട് ആദരവ് അറിയിച്ചു.

ഇന്ന് ലണ്ടനിലെ സെയിന്റ് ജെയിംസ് പാലസില്‍ ചേരുന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ച് ചാള്‍സിനെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ പത്തുമണിക്കാണ് ചടങ്ങുകള്‍ തുടങ്ങുക. ചടങ്ങില്‍ ആദ്യം ചാള്‍സിന്റെ അസാന്നിധ്യത്തിലാവും പ്രിവി കൗണ്‍സില്‍ ചേരുക. പിന്നീട് ചാള്‍സ് പുതിയ രാജ്ഞി കാമിലയുമൊത്ത് പ്രിവി കൗണ്‍സിലില്‍ ചേരും. വില്യമും പ്രിവി കൗണ്‍സില്‍ അംഗമാകും. തുടര്‍ന്നാണ് സത്യപ്രതിജ്ഞ.

നാളെ രാജ്ഞിയുടെ മൃതദേഹം റോഡ് മാര്‍ഗ്ഗം എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലെത്തിക്കും. തിങ്കളാഴ്ച സെയിന്റ് ഗില്‍സ് കത്തീഡ്രലില്‍ കൊണ്ടുവരുന്ന മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം നല്‍കും. പാര്‍ലമെന്റ് അനുശോചനം പാസ്സാക്കുമ്പോള്‍ രാജാവും പങ്കുചേരും. സെപ്തംബര്‍ 13 ന് രാജ്ഞിയുടെ ഭൗതിക ശരീരം ബക്കിംഗ്ഹാം പാലസിലെത്തും. സെപ്തംബര്‍ 14 മുതല്‍ വെസ്റ്റ്മിനിസ്റ്റര്‍ഹാളില്‍ പൊതുദര്‍ശനം. ഇവിടെ കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ചടങ്ങും നടക്കും. വിവിധ രാഷ്ട്ര തലവന്മാര്‍ രാജ്ഞിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. 19 വരെയാണ് ഇതിനായി സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.

സെപ്തംബര്‍ 19ന് ദേശീയ ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും രാഷ്ട്രതലവന്മാരും ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ ചടങ്ങിന്റെ ഭാഗമാകും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചടങ്ങിന്റെ ഭാഗമായി വൈകാതെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.

Other News in this category



4malayalees Recommends