രാജ്ഞിയുടെ ശവപേടകം ലണ്ടനിലേക്ക് യാത്ര തുടങ്ങി; ബാല്‍മൊറാലില്‍ നിന്നും ആദ്യ യാത്ര എഡിന്‍ബര്‍ഗിലേക്ക്; ആദരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വഴിയരികില്‍; പൊതുജനങ്ങള്‍ക്ക് അവസാനമായി കാണാന്‍ തിങ്കളാഴ്ച മുതല്‍ അവസരം

രാജ്ഞിയുടെ ശവപേടകം ലണ്ടനിലേക്ക് യാത്ര തുടങ്ങി; ബാല്‍മൊറാലില്‍ നിന്നും ആദ്യ യാത്ര എഡിന്‍ബര്‍ഗിലേക്ക്; ആദരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വഴിയരികില്‍; പൊതുജനങ്ങള്‍ക്ക് അവസാനമായി കാണാന്‍ തിങ്കളാഴ്ച മുതല്‍ അവസരം

രാജ്ഞിയുടെ ശവപേടകം ബാല്‍മൊറാലില്‍ നിന്നും എഡിന്‍ബര്‍ഗിലേക്ക് കൊണ്ടുപോകുമ്പോള്‍ സ്‌കോട്ട്‌ലണ്ടിലെ തെരുവുകളില്‍ ആയിരങ്ങള്‍ കാത്തുനില്‍ക്കും. ഓക് ശവപേടകം ആറ് ഗെയിംകീപ്പേഴ്‌സ് ചേര്‍ന്നാണ് ഉയര്‍ത്തുക. ഈ യാത്ര ഏകദേശം ആറ് മണിക്കൂര്‍ എടുക്കുമെന്നാണ് കരുതുന്നത്.


എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസിലാണ് രാജ്ഞിയുടെ ഭൗതീകശരീരം വിശ്രമിക്കുക. രാജ്ഞിയുടെ ഔദ്യോഗിക സ്‌കോട്ടിഷ് വസതിയില്‍ ജീവനക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവസരം ലഭിക്കും.

തിങ്കളാഴ്ച മുതലാണ് ശവപേടകം കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുക. നഗരത്തിലെ സെന്റ് ഗൈല്‍സ് കത്തീഡ്രലില്‍ എത്തുന്നതോടെയാണിത്. രാജ്ഞി ഏറെ ഇഷ്ടപ്പെട്ട മേഖലയിലൂടെയാണ് ഇന്ന് ശവപേടകം യാത്ര ചെയ്യുക. 11.20-ഓടെ അബെര്‍ദീനില്‍ മൃതദേഹം എത്തിച്ചേരും.

ഉച്ചയ്ക്ക് 2.15ഓടെ ഡണ്‍ഡിയില്‍ എത്തുന്ന ശവപേടകം, പെര്‍ത്തിലേക്ക് എത്തിച്ചേര്‍ന്ന ശേഷം എം90 മോട്ടോര്‍വെയിലേക്ക് തുടരും. എഡിന്‍ബര്‍ഗിലാണ് ഏറ്റവും കൂടുതല്‍ ജനക്കൂട്ടം ഉണ്ടാവുക. വൈകുന്നേരം 4 മണിയോടെയാണ് ഇവിടുത്തെ പ്രശസ്തമായ റോയല്‍ മൈലില്‍ ഭൗതീകശരീരം എത്തുന്നത്.

തിങ്കളാഴ്ച വൈകുന്നേരം ശവപേടകം പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം നല്‍കുമ്പോള്‍ സുദീര്‍ഘമായ കാത്തിരിപ്പ് വേണ്ടിവരുമെന്നാണ് കരുതുന്നത്. അതേസമയം ഫോട്ടോഗ്രാഫി, റെക്കോര്‍ഡിംഗ് എന്നിവയ്ക്ക് വിലക്കുണ്ട്.

രാജാവും, മറ്റ് മുതിര്‍ന്ന രാജകുടുംബാംഗങ്ങളും ശവപേടകത്തില്‍ കര്‍ശനമായ നിരീക്ഷണം നടത്തും. ചൊവ്വാഴ്ച ആനി രാജകുമാരിയാണ് അമ്മയുടെ മൃതദേഹം ലണ്ടനിലേക്ക് പറക്കുമ്പോള്‍ അനുഗമിക്കുക. സെപ്റ്റംബര്‍ 19-നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ സംസ്‌കാരചടങ്ങുകള്‍ നടത്തുക. ഈ ദിവസം ബാങ്ക് ഹോളിഡേയാണ്.
Other News in this category



4malayalees Recommends