വില്ല്യം, കെയ്റ്റ്, ഹാരി, മെഗാന്‍ എന്നിവര്‍ ഒരുമിച്ചു, രാജ്ഞിയ്ക്കായി! പൊതുജനങ്ങളെ കാണാനും, വിടവാങ്ങിയ രാജ്ഞിക്കായി അര്‍പ്പിച്ച പൂക്കള്‍ നോക്കാനും അവരെത്തി; ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ആഘോഷം

വില്ല്യം, കെയ്റ്റ്, ഹാരി, മെഗാന്‍ എന്നിവര്‍ ഒരുമിച്ചു, രാജ്ഞിയ്ക്കായി! പൊതുജനങ്ങളെ കാണാനും, വിടവാങ്ങിയ രാജ്ഞിക്കായി അര്‍പ്പിച്ച പൂക്കള്‍ നോക്കാനും അവരെത്തി; ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ആഘോഷം

ഭിന്നിച്ച് നില്‍ക്കുന്ന സഹോദരങ്ങളായ വില്ല്യം, ഹാരി രാജകുമാരന്‍മാരും, അവരുടെ ഭാര്യമാരായ കെയ്റ്റ്, മെഗാന്‍ എന്നിവരും എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒരുമിച്ചെത്തി. പൊതുജനങ്ങളെ കാണാനും, അവര്‍ അര്‍പ്പിച്ച പൂക്കളും കാണാനാണ് സഹോദരങ്ങളും, ഭാര്യമാരും ഒരുമിച്ചെത്തിയത്.


വ്യാഴാഴ്ച 96-ാം വയസ്സില്‍ വിടവാങ്ങിയ രാജ്ഞിക്കായി വിന്‍ഡ്‌സര്‍ കാസിലിന് മുന്നില്‍ പൂക്കളുടെ കടലാണ് ജനങ്ങള്‍ ഒരുക്കിയത്. ദുഃഖത്തില്‍ പങ്കുചേര്‍ന്ന ജനങ്ങള്‍ക്കൊപ്പമാണ് രണ്ട് ദമ്പതികളും രംഗത്തെത്തിയത്.

'ഫാബുലസ് 4' എന്നുവിളിപ്പേര് നേടിയവരാണ് വില്ല്യമും, ഹാരിയും, കെയ്റ്റും, മെഗാനും. യുവതലമുറയിലേക്കും രാജകുടുംബത്തിന്റെ ആവേശം പടര്‍ത്താന്‍ ഇവര്‍ക്ക് കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഹാരി മെഗാനെ വിവാഹം ചെയ്യുകയും, ഇതിന് ശേഷം ഈ ദമ്പതികള്‍ സീനിയര്‍ റോയല്‍സ് പദവി ഉപേക്ഷിച്ച് യുഎസിലേക്ക് ചുവടുമാറുകയും ചെയ്തതോടെയാണ് ഇവര്‍ക്കിടയിലെ ബന്ധം വഷളായത്.

ഒരുമിച്ച് ചേര്‍ന്ന് പൊതുജനങ്ങളെ കാണുകയും, ആവേശപൂര്‍വ്വം പ്രതികരിച്ച ജനത്തിന് കൈ കൊടുക്കാനും തയ്യാറായ ദൃശ്യങ്ങള്‍ സഹോദരന്‍മാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. യുഎസിലേക്ക് നീങ്ങിയ ഹാരിയും, മെഗാനും രാജകുടുംബത്തിനും, കുടുംബാംഗങ്ങള്‍ക്കും എതിരെ രൂക്ഷമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

എന്നാല്‍ രാജ്ഞിയുടെ മരണശേഷം രാജാവായി ചുമതലയേറ്റ ചാള്‍സ് മകനെയും, ഭാര്യയെയും തിരികെ കുടുംബത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സൂചന നല്‍കി. ഇവരോടുള്ള തന്റെ സ്‌നേഹം മറയില്ലാതെ വ്യക്തമാക്കാന്‍ ചാള്‍സ് തയ്യാറായത് ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.
Other News in this category



4malayalees Recommends