പുതിയ രാജാവിന് യുദ്ധരാജാവിന്റെ അഭിനന്ദനങ്ങള്‍! ഉക്രെയിന്‍ അധിനിവേശത്തെ അപലപിക്കുകയും, ഹിറ്റ്‌ലറുമായി താരതമ്യം ചെയ്യുകയും ചെയ്തിട്ടും ചാള്‍സ് രാജാവിനെ പ്രശംസിച്ച് വ്‌ളാദിമര്‍ പുടിന്‍

പുതിയ രാജാവിന് യുദ്ധരാജാവിന്റെ അഭിനന്ദനങ്ങള്‍! ഉക്രെയിന്‍ അധിനിവേശത്തെ അപലപിക്കുകയും, ഹിറ്റ്‌ലറുമായി താരതമ്യം ചെയ്യുകയും ചെയ്തിട്ടും ചാള്‍സ് രാജാവിനെ പ്രശംസിച്ച് വ്‌ളാദിമര്‍ പുടിന്‍

രാജാവായി ഔദ്യോഗികമായി ചുമതലയേറ്റ ചാള്‍സിന് ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. ഒരു കാലത്ത് അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത വ്യക്തിയായിട്ട് കൂടി പുതിയ രാജാവിനെ അഭിനന്ദിക്കുന്നതില്‍ നിന്നും പുടിന്‍ പിന്‍വാങ്ങിയില്ല.


വ്യാഴാഴ്ച രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് മൂത്ത പുത്രനായ ചാള്‍സ് മൂന്നാമന്‍ രാജാവ് സിംഹാസനത്തില്‍ എത്തിയത്. ശനിയാഴ്ച രാജാവിന്റെ റോള്‍ സ്ഥിരീകരിക്കപ്പെട്ടതോടെയാണ് റഷ്യന്‍ ഭരണാധികാരി ആശംസകള്‍ അറിയിച്ചത്. യുകെയിലെ റഷ്യന്‍ എംബസിയാണ് പ്രസിഡന്റിന്റെ അഭിനന്ദന കുറിപ്പ് എത്തിച്ചത്.

'യുവര്‍ മജസ്റ്റി, സിംഹാസനത്തില്‍ എത്തിയ താങ്കള്‍ക്ക് എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍. രാജാവിന് വിജയാശംസകളും, നല്ല ആരോഗ്യവും, അഭിനന്ദനങ്ങളും നേരുന്നു', പുടിന്‍ കുറിച്ചു. രാജാവ് തന്നെ പല തവണ വിമര്‍ശിച്ചതൊന്നും കാര്യമാക്കാതെയാണ് പുടിന്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നത്.

ഉക്രെയിനില്‍ അധിനിവേശത്തിന് ഇറങ്ങാന്‍ പുടിന്‍ ആദ്യമായി ഉത്തരവിട്ടപ്പോള്‍ ചാള്‍സ് ഇതിനെ അപലപിച്ചിരുന്നു. അക്രമം ജനാധിപത്യത്തിന് എതിരായ അക്രമമാണെന്ന് ചാള്‍സ് രാജാവ് ആരോപിച്ചു. എന്നുമാത്രമല്ല ഉക്രെയിനിലെ ജനതക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

2014ല്‍ പുടിനെ ജര്‍മ്മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് ആഗോള തലത്തില്‍ ചാള്‍സ് രാജാവ് വിവാദത്തിന് തിരികൊളുത്തിയിരുന്നു.
Other News in this category



4malayalees Recommends