എന്‍എച്ച്എസ് അഗാധഗര്‍ത്തത്തിലേക്ക്, തിരിച്ചുവരവ് അസാധ്യമായേക്കാം; എന്‍എച്ച്എസ് നഴ്‌സുമാര്‍ ആദ്യ ദേശീയ സമരത്തിന് വോട്ട് ചെയ്യാന്‍ ഒരുങ്ങവെ അവസ്ഥ വെളിപ്പെടുത്തി ആര്‍സിഎന്‍

എന്‍എച്ച്എസ് അഗാധഗര്‍ത്തത്തിലേക്ക്, തിരിച്ചുവരവ് അസാധ്യമായേക്കാം; എന്‍എച്ച്എസ് നഴ്‌സുമാര്‍ ആദ്യ ദേശീയ സമരത്തിന് വോട്ട് ചെയ്യാന്‍ ഒരുങ്ങവെ അവസ്ഥ വെളിപ്പെടുത്തി ആര്‍സിഎന്‍

ചരിത്രത്തില്‍ ആദ്യമായി എന്‍എച്ച്എസ് നഴ്‌സുമാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തവെ സ്ഥിതി അതീവ ഗുരുതരമെന്ന് ആര്‍സിഎന്‍ നേതാവ്. എന്‍എച്ച്എസ് അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്താനും, ഒരു തിരിച്ചുവരവ് അസാധ്യമായി മാറിയേക്കാമെന്നുമാണ് യുകെയിലെ ഏറ്റവും വലിയ നഴ്‌സിംഗ് യൂണിയന്റെ വെളിപ്പെടുത്തല്‍.


തങ്ങള്‍ പ്രാധാന്യമുള്ളവരല്ലെന്ന് വിശ്വസിക്കുന്ന മന്ത്രിമാര്‍ ഉണ്ടെന്നത് നഴ്‌സുമാരെ രോഷാകുലരാക്കുന്നുവെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ ഒബ്‌സേര്‍വറിനോട് പറഞ്ഞു.

മഹാമാരി സമയത്ത് പ്രാധാന്യമുള്ളവരായി കണ്ടെങ്കിലും സര്‍ക്കാരിന് ഇപ്പോള്‍ നഴ്‌സുമാര്‍ പ്രധാനമല്ലെന്ന് ഒരു പ്രധാന ആശുപത്രിയിലെ ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ തന്നോട് പറഞ്ഞതായി പാറ്റ് കുള്ളെന്‍ ഒബ്‌സേര്‍വറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഈ നഴ്‌സുമാരെ പരിപാലിക്കേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. ഹെല്‍ത്ത് സര്‍വ്വീസ് തകിടം മറിഞ്ഞിരിക്കുകയാണ്. ഇത് ശരിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പരമാവധി കുറഞ്ഞ വേതനവും നല്‍കുന്നു, കുള്ളെന്‍ വ്യക്തമാക്കി.

എന്‍എച്ച്എസ് നഴ്‌സിന്റെ തുടക്ക ശമ്പളം 20,270 പൗണ്ടാണ്. ശരാശരി ശമ്പളം 33,384 പൗണ്ടും. എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 1400 പൗണ്ട് മാത്രം വര്‍ദ്ധന ഓഫര്‍ ചെയ്തതോടെയാണ് ആര്‍സിഎന്‍ സമരത്തിനായി വോട്ടിംഗ് നടത്താന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച തുടങ്ങേണ്ടിയിരുന്ന ബാലറ്റ് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ട്. എന്‍എച്ച്എസ് ചികിത്സകള്‍ക്കായി 6.8 മില്ല്യണ്‍ ജനങ്ങളാണ് കാത്തിരിക്കുന്നത്.
Other News in this category



4malayalees Recommends