രാജ്ഞി മുത്തശ്ശിയ്ക്ക് വിട നല്‍കാന്‍ 3 വയസ്സുകാരന്‍ ആര്‍ച്ചിയും, 1 വയസ്സുള്ള ലിലിബെറ്റും എത്തിയേക്കും; പേരക്കുട്ടികളെ യുകെയിലേക്ക് എത്തിക്കാന്‍ മെഗാന്റെ മാതാവ് ഡോറിയ; കുട്ടികള്‍ കൂടി എത്തിച്ചേര്‍ന്നാല്‍ സസെക്‌സ് ഫാമിലി സമ്പൂര്‍ണ്ണം

രാജ്ഞി മുത്തശ്ശിയ്ക്ക് വിട നല്‍കാന്‍ 3 വയസ്സുകാരന്‍ ആര്‍ച്ചിയും, 1 വയസ്സുള്ള ലിലിബെറ്റും എത്തിയേക്കും; പേരക്കുട്ടികളെ യുകെയിലേക്ക് എത്തിക്കാന്‍ മെഗാന്റെ മാതാവ് ഡോറിയ; കുട്ടികള്‍ കൂടി എത്തിച്ചേര്‍ന്നാല്‍ സസെക്‌സ് ഫാമിലി സമ്പൂര്‍ണ്ണം

ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും രാജ്ഞി മരിച്ചതിന് ശേഷം മുന്നണിയിലെത്തിയത് രാജഭക്തരെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. രാജ്ഞിയുടെ വിടവാങ്ങലിലെ ദുഃഖം ഒരു പരിധി വരെ മറക്കാന്‍ ഈ കാഴ്ചകള്‍ ജനങ്ങള്‍ക്ക് പ്രേരണയുമാകുന്നു.


ഈ ഘട്ടത്തിലാണ് ഹാരി രാജകുമാരന്റെയും, മെഗാന്‍ മാര്‍ക്കിളിന്റെയും മക്കളായ ആര്‍ച്ചിയും, ലിലിബെറ്റും യുഎസില്‍ നിന്നും രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി യുകെയിലേക്ക് പറക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. രാജകീയ ദുഃഖാചരണം തീരുന്നത് വരെ ബ്രിട്ടനില്‍ തുടരാനാണ് സസെക്‌സ് ദമ്പതികളുടെ തീരുമാനം.

സെപ്റ്റംബര്‍ 19-ന് അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയായി ഏ് ദിവസം തികയുന്നതോടെയാണ് ദുഃഖാചരണം പൂര്‍ത്തിയാകുക. കാലിഫോര്‍ണിയയില്‍ മെഗാന്റെ അമ്മ ഡോറിയ റാഗ്ലാന്‍ഡിനൊപ്പമാണ് ദമ്പതികളുടെ മക്കാളായ ആര്‍ച്ചിയും, ലിലിബെറ്റും തങ്ങുന്നത്. ഒരാഴ്ച മുന്‍പാണ് യൂറോപ്പ് യാത്രക്ക് ഹാരിയും, മെഗാനും ഇറങ്ങിയത്. ഇതിനിടെയാണ് രാജ്ഞിയുടെ മരണം.

ടെലിഗ്രാഫ് റിപ്പോര്‍ട്ട് പ്രകാരം സസെക്‌സ് ദമ്പതികള്‍ മക്കളെ യുകെയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതായാണ് സൂചന. ഡോറിയയ്ക്ക് കുട്ടികളെ കൂട്ടി ബ്രിട്ടനിലേക്ക് പറക്കാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്.

96-കാരിയായ രാജ്ഞിയുടെ മരണത്തോടെ സസെക്‌സ് ദമ്പതികളുടെ യുകെയിലെ താമസം നീണ്ടുപോകുന്ന ഘട്ടത്തില്‍ ഡ്യൂക്കും, ഡച്ചസും കുട്ടികളെ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും. കൂടാതെ രാജ്ഞി മുത്തശ്ശിക്ക് വിട നല്‍കാന്‍ കുട്ടികള്‍ കൂടി ഉണ്ടാകുന്നത് സവിശേഷമായി കണക്കാക്കുകയും ചെയ്യും.
Other News in this category



4malayalees Recommends